കള്ളത്തരം ചെയ്യാന്‍ ഒരു ആപ്പ്

keerus.in

നമ്മള്‍ എല്ലാവരും നമ്മളുടെ മൊബൈല്‍ ഫോണില്‍ ഒരുപാട് ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .ഈ ആപ്പുകള്‍ എല്ലാം നമ്മളുടെ ഫോണ്‍ മെനു ലിസ്റ്റില്‍ ആര് നോക്കിയാലും കാണാന്‍ കഴിയും .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് ഒരു കള്ളത്തരം ചെയുന്നതിനെ കുറിച്ച് ആണ് .

നിങ്ങള്‍ അത്യാവശ്യം ചുറ്റികളി ഒക്കെ ഉള്ള ഒരാള്‍ ആണോ ?എങ്കില്‍ നിങ്ങള്‍ക്ക് ഈ ആപ്പ് എന്തായാലും ആവശ്യം വരും .കാരണം നമ്മളുടെ ഫോണില്‍ ചെയുന്ന കള്ളത്തരങ്ങള്‍ ഒന്നും ഈ ആപ്പ് വേറെ ഒരാള്‍ക്ക് മുന്നിലും കാണിച്ചു കൊടുക്കില്ല .അപ്പോള്‍ എങ്ങനെ ആണ് ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം

അതിനായി ഫോണില്‍ ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു പാസ്സ്‌വേര്‍ഡ്‌ കൊടുക്കാന്‍ ഉള്ള വിന്‍ഡോ ഓപ്പണ്‍ ആയി വരും .അവിടെ നിങ്ങള്‍ക്ക് ഇഷ്ടം ഉള്ള ഒരു 6 അക്ക പാസ്സ്‌വേര്‍ഡ്‌ കൊടുക്കാം അതിനു ശേഷം അതിനു താഴെ ആയി നിങ്ങളുടെ ഫിന്ഗര്‍ പ്രിന്റ്‌ ഉപയോഗിച്ച് ഈ ആപ്പ് ഓപ്പണ്‍ ചെയണോ ചോദിക്കും ,ഒരിക്കലും അത് കൊടുക്കണ്ട …ഇത് പോലെ ഉള്ള ആപ്പുകള്‍ നല്ലത് പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് അണ്‍ലോക്ക് ചെയുന്നതാണ് .

Screenshot Image

ഒരിക്കല്‍ കൂടെ നിങ്ങള്‍ കൊടുത്ത പാസ്സ്‌വേര്‍ഡ്‌ കണ്‍ഫോം ചെയ്തു കൊടുക്കാം .ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഈ ആപ്പിന്റെ വിന്‍ഡോ ഓപ്പണ്‍ ആയി വരും .അവിടെ നിങ്ങള്‍ക്ക് ഒരുപാട് ഓപ്ഷന്‍സ് കാണാന്‍ കഴിയും . ആദ്യം നിങ്ങള്‍ ചെയേണ്ടത് നിങ്ങളുടെ അപ്പിന്റെ സെറ്റിംഗ്സ് എടുത്തു ഈ ആപ്പിന്റെ വിവരങ്ങള്‍ രിസെറ്റ് ആപ്പുകളില്‍ കാണിക്കണോ എന്ന് ചോദിക്കുന്ന ഓപ്ഷന്‍ വേണ്ട എന്ന് കൊടുക്കണം .

Screenshot Image


അതിനു ശേഷം നിങ്ങള്‍ക്ക് ആപ്പിന്റെ മെയിന്‍ വിന്‍ഡോയില്‍ വന്നു കഴിഞ്ഞാല്‍ ആദ്യത്തെ ഓപ്ഷന്‍ ഗാലറിയില്‍ ഉള്ള ഫോട്ടോകള്‍ ഈ ആപ്പില്‍ ആരും കാണാതെ സൂക്ഷിക്കാന്‍ ഉള്ള ഒരു ഓപ്ഷന്‍ ആണ് അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഫോണിന്റെ ഗാലറി ഓപ്പണ്‍ ആയി വരും .അവിടെ നിന്നും വേണ്ട ഫോട്ടോ വീഡിയോ ഒക്കെ സെലക്റ്റ് ചെയ൭തു ഇവിടെ ഹൈഡ് ചെയ്തു സൂക്ഷിക്കാന്‍ കഴിയും .

Screenshot Image

ഇനി അടുത്തതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയുക സെറ്റിംഗ്സ് ആണ് ..അത് നമ്മള്‍ നേരത്തെ പറഞ്ഞു ..അതിനു അടുത്ത് ആയി ഒരു പ്ലസ്‌ ഐക്കണ്‍ കാണാന്‍ കഴിയും അവിടെ ക്ലിക്ക് ചെയ്യാം . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് . അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പുകളുടെ മുഴുവന്‍ ലിസ്റ്റ് അവിടെ കാണാന്‍ കഴിയും .ഇനി ഏതു ആപ്പ് ആണ് നിങ്ങള്‍ക്ക് ആരും കാണാതെ ഉപയോഗികേണ്ടത് ആ ആപ്പ് മ സെലക്റ്റ് ചെയ്യാം .

Screenshot Image

അത് നിങ്ങള്‍ക്ക് ഈ ഒരു സ്ഥലത്ത് ഇന്സ്ടാല്‍ ആക്കുന്നത് കാണാന്‍ കഴിയും .ശേഷം അവിടെ നിന്നും നിങ്ങള്‍ക്ക് ഈ ഒരു ആപ്പ് ഉപയോഗിക്കാം .അടുത്ത ഒപ്ഷന്‍ നിങ്ങള്‍ക്ക് ഈ ആപ്പിലൂടെ നേരിട്ട് ഫോട്ടോ വീഡിയോ എടുത്തു സേവ് ചെയാന്‍ വേണ്ടി ആണ് .അപ്പോള്‍ നിങ്ങളുടെ ഗാലറിയില്‍ ആ ഫയലുകള്‍ കാണാന്‍ കഴിയില്ല .എല്ലാം ഇവിടെ ആണ് കാണാന്‍ കഴിയുക .

Screenshot Image
About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*