കാള്‍ ലിസ്റ്റ് എടുക്കാം

keerus.in

ചില സമയങ്ങളില്‍ നമ്മള്‍ക്ക് ഫോണ്‍ വിളിച്ച കാള്‍ ലിസ്റ്റ് എടുക്കേണ്ടത് വരും .എങ്ങനെ ആണ് ഒരു മൊബൈല്‍ ഫോണില്‍ നിന്നും ഉള്ള മുഴുവന്‍ കാള്‍ വിവരങ്ങളും എടുക്കാം എന്ന് ആണ് അപ്പൊ അതിനായി കാള്‍ ലിസ്റ്റ് എടുക്കേണ്ട ഫോണ്‍ കൈയില്‍ വേണം .അതിനു ശേഷം നമ്മള്‍ക്ക് ഒരു ആപ്പ് ഫോണില്‍ ഇന്സ്ടാല്‍ ചെയ്യാന്‍ ഉണ്ട് .

ആ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഓപ്പണ്‍ ചെയ്‌താല്‍ കുറച്ചു പെര്‍മിഷന്‍ ചോദിക്കും അത് എല്ലാം അങ്ങോട്ട്‌ കൊടുക്കാം ശേഷം നിങ്ങള്‍ക്ക് ഇത് പോലെ ഒരു വിന്‍ഡോ വന്നു നില്‍ക്കുന്നത് കാണാന്‍ കഴിയും .

ഇവിടെ ആ ഫോണില്‍ നടന്നിരിക്കുന്ന കുറച്ചു കാള്‍ വിവരങ്ങള്‍ അവിടെ കാണാന്‍ കഴിയും .ഇനി കൂടുതല്‍ ആയി നിങ്ങള്‍ക്ക് കാള്‍ വിവരങ്ങള്‍ അറിയണം അത് ഒരു പ്രിന്റ്‌ ചെയ്തു എടുക്കാന്‍ പറ്റുന്ന രീതിയില്‍ നിങ്ങള്‍ക്ക് വേണം എങ്കില്‍ താഴെ ഉള്ളത് പോലെ സെറ്റിംഗ്സ് എടുക്കാം അതിനായി മുകളില്‍ ഉള്ള മൂന്ന് ബാറില്‍ ക്ലിക്ക് ചെയ്യാം .

ശേഷം അവിടെ കുറെ ഓപ്ഷന്‍സ് കാണാന്‍ കഴിയും .ഇനി മുഴുവന്‍ കാള്‍ ലിസ്റ്റ് എടുക്കണം എങ്കില്‍ അവിടെ കാണുന്ന കണ്‍വേര്‍ട്ട് കാള്‍ ലോഗ്സ് പിഡിഎഫ് എന്നാ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ടാം ശേഷം താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ കാണിക്കും .

അവിടെ നിന്നും ആണ് നമ്മള്‍ കാള്‍ ലിസ്റ്റ് എടുക്കാന്‍ ഉള്ള ഓപ്ഷന്‍സ് എല്ലാം സെറ്റ് ആക്കുന്നത് .അധയം നിങ്ങള്‍ക്ക് ഡേറ്റ് എന്ന് കാണാം .എന്ന് മുതല്‍ എന്ന് വരെ ഉള്ള കാള്‍ ലിസ്റ്റ് നിങ്ങള്‍ക്ക് വേണം ? അത് അവിടെ സെറ്റ് ചെയ്തു കൊടുക്കാം.ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . അതിനു താഴെ ആയി നിങ്ങള്‍ക്ക് നാല് ഓപ്ഷന്‍ ആണ് കാണാന്‍ കഴിയുക .

എക്സ്പോര്‍ട്ട്‌ കംബിളിറ്റ് ലോഗ്

മുഴുവന്‍ കാള്‍ വിവരങ്ങളും എടുക്കാന്‍ വേണ്ടി ഈ ഓപ്ഷന്‍ ഉപയോഗിക്കാം

എക്സ്പോര്‍ട്ട്‌ ഡയല്‍ കാള്‍സ് ഒണ്‍ലി

ആ ഫോണില്‍ നിന്നും ഡയല്‍ ചെയ്ത കാളുകളുടെ വിവരങ്ങള്‍ മാത്രം അറിയാന്‍ ഉപയോഗിക്കാം .

എക്സ്പോര്‍ട്ട്‌ റിസീവ് കാള്‍സ്

ഈ ഫോണില്‍ റിസീവ് ചെയ്ത കാളുകളുടെ വിവരങ്ങള്‍ അറിയാം

എക്സ്പോര്‍ട്ട്‌ മിസ് കാള്‍സ്

ഈ ഫോണിലേക്ക് വന്ന മിസ്‌ കാളുകളുടെ വിവരങ്ങള്‍ മാത്രം അറിയാന്‍

ഇനി നിങ്ങള്‍ക്ക് ഏതു കാള്‍ വിവരം ആണ് അറിയേണ്ടത് അത് സെലക്റ്റ് ചെയ്യാം അതിനു ശേഷം താഴെ ഒരു പേര് കൊടുക്കാം നമ്മള്‍ എടുക്കുന്ന ഫയല്‍ വേഗം തിരിച്ചു അറിയാന്‍ വേണ്ടി അതിനു ശേഷം താഴെ എക്സ്പോര്‍ട്ട്‌ എന്നതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മുഴുവന്‍ കാള്‍ ലിസ്റ്റ് ഉള്ള ഫയലുകള്‍ കിട്ടും .അത് ഒരു പിഡിഎഫ് റീഡര്‍ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയും .

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*