• Home
  • /
  • Featured
  • /
  • നമ്പര്‍ കാണിക്കാതെ ഫോണ്‍ കാള്‍ ചെയ്യാം

നമ്പര്‍ കാണിക്കാതെ ഫോണ്‍ കാള്‍ ചെയ്യാം

നമ്മള്‍ എല്ലാവരും നമ്മളുടെ സ്മാര്‍ട്ട് ഫോണില്‍ നിന്ന് പല നമ്പരിലേക്കും കാളുകള്‍ വിളിക്കാറുണ്ട് .ഇങ്ങനെ വിളിക്കുന്ന സമയത്ത് നമ്മളുടെ നമ്പര്‍ തന്നെ ആണ് അവിടെ മറ്റുള്ളവര്‍ക്ക് കാളര്‍ ഐഡി ആയി കാണാന്‍ കഴിയുക .അത് കൊണ്ട് തന്നെ നമ്മള്‍ ചില ആളുകളെ വിളിക്കുന്ന സമയത്ത് അവര്‍ കാള്‍ എടുക്കാതെ ഇരിക്കുന്ന അവസ്ഥ വരെ ഉണ്ടാവാറുണ്ട് .അങ്ങനെ ഉള്ള സമയത്ത് എന്ത് ചെയ്യും ? ,അതിനു ഉള്ള ഒരു വഴി ആണ് ഇന്ന് പറഞ്ഞു തരാന്‍ പോകുന്നത് .

നമ്മള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം നമ്മള്‍ വിളിക്കുന്ന കാളര്‍ ഐഡി മാറ്റി വേറെ നമ്പര്‍ ആകുക എന്നുള്ള ഒരു കാര്യം മാത്രം ആണ് .പക്ഷെ അതിനു ഉള്ള ഓപ്ഷന്‍ നമ്പര്‍ ഉപയോഗിക്കുന്ന നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ ഒന്നും തരുന്നില്ല .അത് കൊണ്ട് തന്നെ നമ്മളുടെ നമ്പര്‍ ചെയിഞ്ഞു ചെയ്തു വിളിക്കാനും കഴിയില്ല.പക്ഷെ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന ഈ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോകത്തിലെ ഏതു മൊബൈല്‍ നമ്ബരിലെക്കും നമ്മളുടെ നമ്പര്‍ മറച്ചു വച്ച് ഫോണ്‍ കാളുകള്‍ ചെയ്യാന്‍ കഴിയും .

ഈ ആപ്പ് ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ്‌ ആവശ്യം ആണ് ..വോയിസ് ഓവര്‍ ഇന്റര്‍നെറ്റ്‌ പ്രൊടോകാള്‍ സംവിധാനം ഉപയോഗിച്ച് ആണ് ഈ ആപ്പ് വര്‍ക്ക് ചെയുന്നത് .ആപ്പ് നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ ആദ്യം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഈ ആപ്പില്‍ കാളര്‍ ഐഡി ആയി സെറ്റ് ചെയണോ എന്ന് ചോദിക്കും .ആവശ്യം എങ്കില്‍ നിങ്ങള്‍ക്ക് അത് സെറ്റ് ചെയ്യാം …വേറെ നമ്പര്‍ ആണ് നമ്മള്‍ വിളിക്കുന്നവര്‍ക്ക് കാണേണ്ടത് എങ്കില്‍ ഈ ഓപ്ഷന്‍ ഒഴിവാക്കി കൊടുക്കാം .

Screenshot Image

ഈ ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോകത്തിലെ ഏതു നംബരിലെക്കും വിളിക്കാന്‍ കഴിയും .ആപ്പ് പൂര്‍ണ്ണമായി ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യം കാണാന്‍ കഴിയുക ഒരു ഡയല്‍ സ്ക്രീന്‍ വിന്‍ഡോ ആണ് ..അതിനു മുകളില്‍ ആയി നിങ്ങള്‍ക്ക് രാജ്യങ്ങള്‍ സെലക്റ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് കാള്‍ വിളികേണ്ട രാജ്യം സെലക്റ്റ് ചെയ്തു കൊടുക്കാം .അതിനു ശേഷം നിങ്ങള്‍ക്ക് അവിടെ രാജ്യത്തിന്‍റെ കോഡ് ഒഴിവാക്കി നമ്പര്‍ മാത്രം കൊടുക്കാം .ശേഷം കാള്‍ ബട്ടണില്‍ ക്ലിക്ക് ചെയ്താല നിങ്ങള്‍ക്ക് ആദ്യം ഒരു പോപ്‌ അപ്പ് വിന്‍ഡോ വരുന്നത് കാണാന്‍ കഴിയും .

Screenshot Image

അവിടെ നിങ്ങള്‍ക്ക് എത്ര സമയം സംസാരിക്കാം എന്നുള്ള കാര്യങ്ങള്‍ എല്ലാം കാണാന്‍ കഴിയും .ഇനി നിങ്ങള്‍ക്ക് ഈ ആപ്പില്‍ ഫ്രീ ആയി മിനിറ്റ് വേണം എങ്കില്‍ ഏറ്റവും അവസാനമായി ഏണിനഗ്സ് എന്നുള്ള ഒരു ഓപ്ഷന്‍ ഉണ്ട് . ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് . അവിടെ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് ഫ്രീ മിനിറ്റ് കിട്ടാന്‍ ഉള്ള ഒത്തിരി ഓപ്ഷന്‍സ് കാണാന്‍ കഴിയും.

Screenshot Image

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply