ഫോണിനു വേണ്ടി രണ്ടു രഹസ്യ ആപ്പുകള്‍

keerus.in

ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് രണ്ടു വ്യത്യസ്ത തരത്തില്‍ ഉള്ള സെക്യൂരിട്ടി ആപ്പുകളെ കുറിച്ച് ആണ് .നമ്മളുടെ ഫോണുകളില്‍ ഒരുപാട് ആപ്പുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട് ,അത് പോലെ തന്നെ ഫോണില്‍ ഒരുപാട് ഫയലുകള്‍ സൂക്ഷിച്ചു വക്കാറുണ്ട് .ഇതിനു വേണ്ടി നമ്മള്‍ പല തരത്തില്‍ ഉള്ള സെക്യൂരിട്ടി ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .ഇന്ന് കിടിലന്‍ ഫീച്ചറുകള്‍ ഉള്ള രണ്ടു അപ്പുകള്‍ നമ്മള്‍ക്ക് പരിചയപ്പെടാം .

ആദ്യത്തെ ആപ്പ് ഒരു മ്യൂസിക്ക് പ്ലെയര്‍ ആണ് .ഈ ആപ്പില്‍ നമ്മള്‍ക്ക് നമ്മളുടെ ഫോണില്‍ ഉള്ള എല്ലാ മ്യൂസിക്ക് ഫയലുകളും കാണാന്‍ കഴിയും .വേണം എങ്കില്‍ ആ ഫയലുകള്‍ അവിടെ പ്ലേ ചെയ്യിക്കാന്‍ കഴിയും .അത് പോലെ തന്നെ ഒരു മ്യൂസിക്ക് പ്ലെയറില്‍ എന്തൊക്കെ കാര്യങ്ങള്‍ ഉണ്ടോ അത് എല്ലാം നമ്മള്‍ക്ക് അവിടെ കാണാന്‍ കഴിയും .ഇനി എങ്ങനെ ആണ് നമ്മള്‍ക്ക് ഈ ആപ്പിന്റെ സ്വകാര്യ സ്ഥലതേക്ക് പോകാം എന്ന് നോക്കാം .അതിനായി മുകളില്‍ മ്യൂസിക് പ്ലെയര്‍ എന്ന് എഴുതിയിരിക്കുന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു പിടിക്കാം .ഉടന്‍ നിങ്ങള്‍ക്ക് അവിടെ പാസ്സ്‌വേര്‍ഡ്‌ അടിക്കാന്‍ ഉള്ള ഒരു വിന്‍ഡോ ഓപ്പന്‍ ആയി വരും .അവിടെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു നാല് അക്ക പാസ്സ്‌വേര്‍ഡ്‌ നല്ല്ക്കാം .

ശേഷം നമ്മള്‍ക്ക് ഈ ആപ്പിന്റെ സ്വകാര്യ സ്പേസ് ഓപ്പന്‍ ആയി വരും ..അവിടെ നിങ്ങള്‍ക്ക് ആദ്യം കാണാന്‍ കഴിയുക ഒരു പുതിയ ഫോള്‍ടര്‍ വേണം എങ്കില്‍ നിര്‍മ്മിക്കാം എന്നുള്ളതാണ് .അതിനു താഴെ ആയി ഒരു പ്ലസ്‌ ബട്ടന്‍ കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് ഫോട്ടോ വീഡിയോ ഓഡിയോ മറ്റു ഡോക്യുമെന്റ്സ് എന്നിവ കാണാന്‍ കഴിയും .അതില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്ക് വേണ്ട ഫയല്‍ ഇതിലേക്ക് ഒളിപ്പിച്ചു വക്കാന്‍ കഴിയും .അത് പോലെ ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പാസ്സ്‌വേര്‍ഡ്‌ മാറ്റാനും …അത് പോലെ ഫേക്ക് പാസ്സ്‌വേര്‍ഡ്‌ ഒന്ന് നിര്‍മിക്കാനും ഒക്കെ ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും.

Screenshot Image
DOWNLOAD

നമ്മളുടെ എല്ലാവരുടെ ഫോണിലും വാട്ട്സ്ആപ്പ് ഫേസ്ബുക്ക് അങ്ങനെ തുടങ്ങി ഒട്ടനവധി ആപ്പുകള്‍ ഉണ്ടാക്കാം .ഇത് എല്ലാം അനാവശ്യമായി ആരേലും ഓപ്പണ്‍ ചെയ്യാതെയിരിക്കാന്‍ വേണ്ടി നമ്മള്‍ ലോക്ക് ചെയ്തു വക്കാറുണ്ട് .അതുപോലെ ഫോണിലെ സ്വകാര്യ ഫയലുകള്‍ സൂക്ഷിക്കാന്‍ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .കൂടാതെ ഫോണില്‍ വരുന്ന അനാവശ്യ കാളുകള്‍ ബ്ലോക്ക് ചെയ്യാന്‍ വേറെ ആപ്പും ഉപയോഗിക്കാറുണ്ട് . ഇന്റര്‍നെറ്റ്‌ സുരക്ഷിതമായി ഉപയോഗിക്കാന്‍ ബ്രൌസറുകളും ഉപയോഗിക്കാറുണ്ട് ..ഇതിനു എല്ലാം വേണ്ടി നാല് വ്യത്യസ്ത ആപ്പുകള്‍ ആക്കും മികവാറും നമ്മള്‍ എല്ലാം ഉപയോഗിക്കാറു …

Screenshot Image

പക്ഷെ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന ഈ ആപ്പ് നിങ്ങള്‍ക്ക് ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഈ ഒരു ഒറ്റ ആപ്പില്‍ ചെയ്തു തരും .ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ ഓപ്പണ്‍ ചെയുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പാറ്റന്‍ ലോക്ക് സെറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍ ആണ് ആദ്യം കാണാന്‍ കഴിയുക .. അത് സെറ്റ് ചെയ്തു ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ചെയ്യാം .

Screenshot Image

ശേഷം നിങ്ങള്‍ക്ക് അവിടെ നാല് വ്യത്യസ്ഥ ഓപ്ഷന്‍സ് കാണാന്‍ കഴിയും .അവിടെ നിന്നും നിങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ സെലക്റ്റ് ചെയ്തു കൊടുക്കാം ..ഉദാഹരണം ഫോണില്‍ ഇന്സ്ടാല്‍ ചെയ്ത ആപ്പുകള്‍ ലോക്ക് ചെയണം എങ്കില്‍ അവിടെ ആപ്പുകളുടെ ലിസ്റ്റ് കാണാന്‍ കഴിയും.അതിനു നേരെ ഉള്ള ലോക്ക് ഐക്കണ്‍ ക്ലിക്ക് ചെയ്തു നമ്മള്‍ക്ക് ആപ്പ് ലോക്ക് സെട്ട്റ്റ് ചെയ്യാം .അത് പോലെ നിങ്ങളുടെ സ്വകാര്യ ഫയലുകള്‍ ഈ ആപ്പില്‍ സൂക്ഷിക്കണം എങ്കില്‍ വ്യാലറ്റു ഓപ്ഷന്‍ എടുത്തു അവിടേക്ക് ഇമ്പോര്‍ട്ട് ചെയ്യാന്‍ കഴിയും .

Screenshot Image

ഇനി നിങ്ങളുടെ ഫോണിലേക്ക് വരുന്ന അനാവശ്യ കാളുകള്‍ ബ്ലോക്ക് ചെയ്യണം എങ്കില്‍ അവിടെ ബ്ലാക്ക് ലിസ്റ്റ് എന്ന് കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു വേണ്ട നമ്പര്‍ അതിലേക്ക് ഇമ്പോര്‍ട്ട് ചെയ്തു കൊടുക്കാം .കൂടാതെ രഹസ്യമായി നിങ്ങള്‍ക്ക് ബ്രോസ് ചെയ്യണം എങ്കില്‍ അവിടെ ഒരു ബ്രൌസര്‍ കാണാന്‍ കഴിയും ,അതിലൂടെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാം .

Screenshot Image

DOWNLOAD

About keerus 255 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*