
നമ്മള്‍ എല്ലാവരും മൊബൈല്‍ ഫോണില്‍ പാട്ടുകള്‍ കേള്‍ക്കാറുണ്ട് .അതിനു വേണ്ടി പല തരത്തില്‍ ഉള്ള മ്യൂസിക്ക് പ്ലെയര്‍ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് പക്ഷെ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്ന മ്യൂസിക്ക് പ്ലെയറിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട് അത് എന്തൊക്കെ ആണ് എന്ന് നമ്മള്‍ക്ക് നോക്കാം .

സാധാരണ ആയി എല്ലാ മ്യൂസിക്ക് പ്ലെയര്‍കളും ആക്കെ പാട്ട് കേള്‍ക്കാന്‍ തന്നെ ആണ് ഉപയോഗിക്കാറു ,എങ്കില്‍ ഇന്നത്തെ ഈ മ്യൂസിക്ക് പ്ലെയറിന് ഒരുപാട് കാര്യങ്ങള്‍ വേറെയും നമ്മള്‍ക്ക് വേണ്ടി ചെയ്തു തരാന്‍ കഴിയും .എ അത് എന്തൊക്കെ ആണ് എന്നല്ലേ ഇപ്പോള്‍ ചിന്തിക്കുന്നത് .നമ്മള്‍ക്ക് എല്ലാവര്ക്കും ഫോണില്‍ ഒത്തിരി രഹസ്യ ഫയലുകള്‍ സൂകിഷിക്കാന്‍ ഉണ്ടാക്കും .ഫോട്ടോ വീഡിയോ മറ്റ് മീഡിയ ഫയലുകള്‍ ഒക്കെ .ഇത് ഒക്കെ ആരും കാണാതെ ഫോണില്‍ സൂക്ഷിക്കണം എങ്കില്‍ എന്തേലും തരത്തില്‍ ഉള്ള വ്യാലറ്റ് ആപ്പുകള്‍ ഉപയോഗികേണ്ടി വരും.
അപ്പോള്‍ വ്യാലറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്ന സമയത്ത് ഒരുപക്ഷെ മറ്റു ഒരാള്‍ നമ്മുടെ ഫോണ്‍ എടുത്തു നോക്കിയാല്‍ ആ ആപ്പ് കാണാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ് .അത്തരത്തില്‍ ഉള്ള സമയത്ത് ആണ് നമ്മള്‍ക്ക് ഈ ആപ്പിനെ കൊണ്ടുള്ള ഉപയോഗം .കാരണം പാട്ട് കേള്‍പ്പിക്കാന്‍ മാത്രം അല്ല ,നമ്മളുടെ സ്വകാര്യ ഫയലുകള്‍ സൂക്ഷിച്ചു വക്കാനും ഈ മ്യൂസിക്ക് പ്ലെയര്‍ നമ്മളെ സഹായിക്കും ,.അതും ആര്‍ക്കും ഒരു സംശയം പോലെ ഉണ്ടാക്കാതെ .
ആദ്യം നിങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്തു ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .അതിനു ശേഷം ഇന്സ്ടാല്‍ ചെയ്തു ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യം കാണുക നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഉള്ള എല്ലാ മ്യൂസിക്ക് ഫയലുകളും ഈ ആപ്പില്‍ വന്നു കിടക്കുന്നതാണ് .വേണം എങ്കില്‍ എങ്കില്‍ നിങ്ങള്‍ക്ക് അത് ഒക്കെ പ്ലേ ചെയ്തു പാട്ട് കേട്ട് ഇരിക്കാം .പക്ഷെ നമ്മുടെ ആവശ്യം അതല്ലാലോ!.
അത് കൊണ്ട് മുകളില്‍ മ്യൂസിക്ക് പ്ലെയര്‍ എന്ന് എഴുതിരികുന്ന അവിടെ ക്ലിക്ക് ചെയ്തു കൊടുക്കാം . അപ്പോള്‍ നിങ്ങള്‍ക്ക് ആദ്യം ഒരു പാസ്വേര്‍ഡ് കൊടുക്കാന്‍ പറയും ..ഇഷ്ടമുള്ള ഒരു നാലു അക്ക പാസ്സ്‌വേര്‍ഡ് കൊടുക്കാം .അതിനു ശേഷം അത് ഒരിക്കല്‍ കൂടെ അടിച്ചു കൊടുത്തു ഉറപ്പു വരുത്താം .ശേഷം നിങ്ങള്‍ക്ക് ആപ്പിന്റെ പൂര്‍ണ്ണമായ ഭാഗം ഓപ്പന്‍ ആയി വരും .
ശേഷം അവിടെ നിങ്ങള്‍ക്ക് ഫോട്ടോ വീഡിയോ ഓഡിയോ എന്നിവ ഈ ആപ്പിലോട്ടു കൊണ്ട് വരാന്‍ ഉള്ള ഓപ്ഷന്‍സ് കാണാന്‍ കഴിയും .അവിടെ ക്ലിക്ക് ചെയ്തു വേണ്ട ഫയലുകള്‍ ഇവിടെ കൊണ്ട് വന്നു സേവ് ചെയ്തു വക്കാം ..ആര്‍ക്കും ഇത് ഒരു വാലറ്റ് ആപ്പ് ആണ് എന്ന് കണ്ടു പിടിക്കാന്‍ കഴിയില്ല .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply