
നമ്മളുടെ മൊബൈല്‍ നല്ല കിടിലന്‍ സ്റ്റൈല്‍ വേണം എന്ന് നിര്‍ബന്ധം ഉള്ളവര്‍ ആണ് ..എല്ലാവരുടെ മൊബൈലില്‍ ഡിഫാള്‍ട്ട് ലോഞ്ചര്‍ അലെങ്കില്‍ അങനെ ഉള്ള സ്റ്റയില്‍ ഒക്കെ തന്നെ ആവും ഉണ്ടാവുക ..പക്ഷെ അതൊക്കെ മാറ്റി ഫോണ്‍ നമ്മളുടെ രീതിക്ക് കിടിലന്‍ ആയി സ്റ്റൈല്‍ ചെയ്യാന്‍ കഴിയുന്ന ഒരു ആപ്പ് ഇന്ന് പരിച്ചയ പ്പെടാം .

ആപ്പ് ഫോണില്‍ ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം ഇന്സ്ടാല്‍ ചെയുന്ന സമയത്ത് നിങ്ങളോട് ചോദിക്കുന്ന എല്ലാ തരത്തില്‍ ഉള്ള പെര്‍മിഷനുകളും എനാബില്‍ ചെയ്തു കൊടുക്കണം.ശേഷം ആപ്പ് ഓപ്പന്‍ ആയി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ കുറച്ചു അധികം ഓപഷന്‍സ് കാണാന്‍ കഴിയും .അതില്‍ ആദ്യത്തെ ഓപ്ഷന്‍ ഗസ്ടര്‍ സെലക്റ്റ് ചെയ്തു വേണ്ട രീതിയില്‍ ഉള്ള കസ്റ്റമയിസേഷ്ന്‍ ചെയ്യാന്‍ തുടങ്ങാം .
അവിടെ നിങ്ങള്‍ക്ക് സെന്സരില്‍ നമ്മള്‍ തൊടുമ്പോള്‍ എന്തൊക്കെ തരത്തില്‍ ഉള്ള മാറ്റങ്ങള്‍ വരണം എന്നുള്ള കാര്യങ്ങള്‍ സെറ്റ് ചെയ്തു കൊടുക്കാന്‍ കഴിയും .അതിനായി അവിടെ ഉള്ള ഓരോ ഓപ്ഷന്‍ എടുക്കുന്ന സമയത്ത് സെറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് തന്നെ വരുന്നത് കാണാന്‍ കഴിയും .വേണ്ട സെറ്റിംഗ്സ് നിങ്ങള്‍ക്ക് അവിടെ നിന്നും സെലക്റ്റ് ചെയ്തു കൊടുക്കാന്‍ കഴിയും .അത് പോലെ തന്നെ നമ്മള്‍ക്ക് ടാസ്ക് ബാറില്‍ വരുന്ന നോട്ടിഫികേഷന്‍ സ്റ്റൈല്‍, ഐക്കണ്‍ സ്റ്റയില്‍.അങനെ തുടങ്ങി ഫോണിന്റെ ടാസ്ക് ബാര്‍ അടക്കം നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സെറ്റ് ചെയ്തു എടുക്കാന്‍ ഈ ആപ്പ് ഉപയോഗിച്ച് ചെയ്യാന്‍ കഴിയും.
നമ്മള്‍ എല്ലാവരും നമ്മളുടെ മൊബൈല്‍ ഫോണില്‍ ഒരുപാട് ലോകിംഗ് സെക്യൂരിട്ടി ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് .ഈ ആപ്പുകള്‍ വച്ച് നമ്മളുടെ ഫോണ്‍ അലെങ്കില്‍ അതില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പ് ഇവ ലോക്ക് ചെയ്തു വച്ചാല്‍ ആരേലും അത് ഓപ്പണ്‍ ചെയ്യാന്‍ ശ്രേമിച്ചു കഴിഞ്ഞാല്‍ അവിടെ കാണാന്‍ കഴിയും ഏതു തരത്തില്‍ ഉള്ള ലോകിംഗ് മെത്തേഡ് ആണ് ഈ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നുള്ള കാര്യം .പക്ഷെ ഇന്ന് പങ്ക് വെക്കുന്ന ഈ ആപ്പ് ഉപയോഗിച്ച് ലോക്ക് ചെയ്‌താല്‍ ഒരാള്‍ക്കും കണ്ടു പിടിക്കാന്‍ കഴിയില്ല എന്താണ് ഇതിലെ ലോക്ക് എന്നുള്ള കാര്യം .
ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യം തന്നെ ഒരു പറ്റെന്‍ അലെങ്കില്‍ പാസ് കോഡ് കൊടുക്കാന്‍ ഉള്ള ഓപ്ഷന്‍ ആണ് കാണാന്‍ കഴിയുക.അത് എല്ലാം കൊടുത്തു നമ്മള്‍ക്ക് മുന്നോട് പോയി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ നാല് ഓപ്ഷന്‍ കാണാന്‍ കഴിയും.അതിന്റെ മുകളില്‍ കാണുന്ന പ്ലസ് ബട്ടണില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന ആപ്പ് ലിസ്റ്റ് വരും ..വേണ്ട ആപ്പ് സെലക്റ്റ് ചെയ്തു കൊടുക്കാം .ശേഷം നിങ്ങള്‍ക്ക് അവിടെ ഫേക്ക് ലോക്ക് സ്ക്രീന്‍ എന്ന് കാണാന്‍ കഴിയും .അവിടെ നിന്നും ഒരു ഫേക്ക് ലോക്ക് സ്ക്രീന്‍ സെലക്റ്റ് ചെയുക ..ഇനി ആരേലും ലോക്ക് ചെയ്ത ആപ്പ് ഓപ്പന്‍ ചെയാന്‍ ശ്രേമിച്ചാല്‍ അവര്‍ക്ക് കാണാന്‍ കഴിയുക ഈ ഫേക്ക് ലോക്ക് സ്ക്രീന്‍ ആവും .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply