
നമ്മള്‍ എല്ലാവരും ഫോണ്‍ ചെയുന്ന സമയത്ത് നമ്മള്‍ വിളിക്കുന്നവര്‍ക്ക് നമ്മളുടെ മൊബൈല്‍ നമ്പര്‍ അവിടെ കാണാറുണ്ട് .ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത് എങ്ങനെ മൊബൈല്‍ നമ്പര്‍ ഹൈഡ് ചെയ്തു ഫോണ്‍ ചെയ്യാം എന്നതിനെ കുറിച്ച് ആണ് .
അതിനെ നമ്മളെ സഹായിക്കുന്ന ഒരു ആപ്പ് ആണ് റിവ്യൂ ചെയ്യാന്‍ പോകുന്നത്. വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് എന്നാ സാകേതിക വിദ്യ ഉപയോഗിച്ചാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്
അതുകൊണ്ട് തന്നെ ഈ ആപ്പ് പ്രവര്‍ത്തിക്കാന്‍ ഇന്റര്‍നെറ്റ് ആവശ്യമാണ് .ആപ്പ് നിങ്ങളുടെ മൊബൈലില്‍ ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞു ഓപ്പണ്‍ ചെയ്യാന്‍ യാതൊരു തരത്തില്‍ ഉള്ള റെജിസ്റ്റര്‍ ഒന്നുമില്ല .അവിടെ നിങ്ങള്‍ക്ക് താഴെ ഉള്ളത് പോലെ കാണാന്‍ കഴിയും .

ഇവിടെ വേണം എങ്കില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കൊടുത്ത് കാളര്‍ ഐഡി സെറ്റ് ചെയ്യാം .സെറ്റ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ കാള്‍ വിളികുമ്പോള്‍ അവര്‍ക്ക് കാണാന്‍ കഴിയും.വേണ്ട എങ്കില്‍ ഈ വിന്‍ഡോ ക്ലോസ് ചെയ്യാം .
അതിനു ശേഷം അടുത്ത വിന്‍ഡോയില്‍ നിങ്ങള്‍ക്ക് ഡയലര്‍പാഡ് അത് പോലെ നിങ്ങളുടെ ബാലന്‍സ് എത്ര ഉണ്ട് എന്നുള്ള വിവരങ്ങള്‍ ഒകെ അറിയാന്‍ കഴിയും .ഇനി ഏതു രാജ്യത്തെ നമ്പറിലെക്ക് ആണോ വിളികേണ്ടത് ആ രാജ്യം സെലക്റ്റ് ചെയ്തു കൊടുക്കാം.

ഇവിടെ വേണ്ട രാജ്യം സെലക്റ്റ് ചെയ്തു കൊടുത്ത് നിങ്ങള്‍ക്ക് ആവശ്യം ഉള്ള നമ്പര്‍ ടൈപ്പ് ചെയ്തു കൊടുത്തതിനു ശേഷം താഴെ ഉള്ള കാള്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയുക.

ശേഷം നിങ്ങള്‍ക്ക് എത്ര സമയം സംസാരിക്കാം എന്നുള്ള വിവരങ്ങള്‍ കാണാന്‍ കഴിയും അതിനു ശേഷം കാള്‍ കണക്റ്റ് ആക്കുനതാണ്.

ഇനി ഇതിലെ ബാലന്‍സ് കഴിഞ്ഞാല്‍ ഫ്രീ ആയി റിച്ചാര്‍ജ് ചെയ്യാന്‍ ആയി ക്രെഡിറ്റ്‌സ് എന്ന് പറയുന്ന അവസാന ഓപ്ഷന്‍ എടുത്ത് കഴിഞ്ഞാല്‍ അവിടെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും ഫ്രീ വീല്‍ അത് പോലെ നിങ്ങളുടെ ഐഡി വെരിഫിക്കേഷന്‍ ചെയ്‌താല്‍ ഈ ആപ്പ് ഡെയിലി ലോഗിന്‍ ചെയ്‌താല്‍ നിങ്ങളുടെ കൂട്ടുക്കാരെ ഈ ആപ്പിലേക്ക് ഇന്‍വൈറ്റ് ചെയ്‌താല്‍ അതില്‍ പറയുന്ന പോലെ ഫ്രീ ക്രെഡിറ്റ് നിങ്ങള്‍ക്ക് കിട്ടും


ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply