ലൈവ് ലോകേഷന്‍ എങ്ങനെ മാറ്റം

keerus.in

ഇന്ന് നിങ്ങളുമായി പങ്ക് വെക്കാന്‍ പോകുന്നത് ഫോണില്‍ നല്ല വൃത്തിയായി കള്ളത്തരം ചെയ്യാന്‍ കഴിയുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് .എന്താണ് കള്ളത്തരം എന്നല്ലേ പറഞ്ഞു തരാം …നമ്മള്‍ എല്ലാവരും ഫോണില്‍ നിന്ന് ഒരുപാട് ലോകേഷന്‍ വിവരങ്ങള്‍ ഒക്കെ കൈമാറാറുണ്ട് .നമ്മള്‍ അയക്കുന്ന ലോകേഷ്ന്‍ ഫോണ്‍ എവിടെ ആണോ ഉള്ളത് അവിടെ നിന്നും ആകും സെലക്റ്റ് ആയി പോകുക .ചില സമയങ്ങളില്‍ നമ്മള്‍ക്ക് നമ്മള്‍ നില്‍ക്കുന്ന ശരിക്കും ഉള്ള ലോകേഷന്‍ കൊടുക്കാന്‍ ഒരു മടി ഉണ്ടാക്കും …അങ്ങനെ ഉള്ള സമയങ്ങളില്‍ നമ്മള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു കള്ളത്തരം ആണ് ഇന്ന് പങ്ക് വെക്കുന്നത് …

ലൈവ് ലോകേഷ്ന്‍ ഷെയര്‍ ചെയ്യാന്‍ വേണ്ടി നമ്മള്‍ ദിവസേന ഉപയോഗിക്കുന്ന ആപ്പുകളില്‍ എല്ലാം സൌകര്യം ഉണ്ട് .എങ്ങനെ ഇനി നമ്മള്‍ക്ക് ഇഷ്ടമുള്ള സ്ഥലം ലൈവ് ലോകേഷന്‍ ആയി അയച്ചു കൊടുക്കാം എന്ന് നോക്കാം .അതിനായി ഇവിടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു നമ്മുടെ ആപ്പ് ഡൌണ്‍ലോഡ് ചെയ്തു എടുക്കാം …അതിനു ശേഷം ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ വരുന്ന പെര്‍മിഷന്‍സ് എല്ലാം കൊടുക്കാം …ശേഷം ആപ്പ് പൂര്‍ണ്ണമായി ഓപ്പണ്‍ ആയി വന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യമായി കാണാന്‍ കഴിയുക നമ്മള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്തെ കുറിച്ച് ഉള്ള വിവരങ്ങള്‍ ആണ് .

https://youtu.be/z3ltQ-20px0

ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ള ലോകേഷ്ന്‍ എങ്ങനെ എടുക്കാം എന്ന് നോക്കാം …അതിനായി താഴെ ഉള്ള ഷോ മാപ്പ് എന്നതില്‍ ക്ലിക്ക് ചെയ്തു കൊടുക്കാം .ശേഷം നിങ്ങള്‍ക്ക് ആവശ്യമുള്ള ലോകേഷ്ന്‍ സെലക്റ്റ് ചെയ്തു കൊടുത്തു അവിടെ ഉള്ള റണ്‍ എന്നതില്‍ ക്ലിക്ക് ചെയ്യാം .ഉടന്‍ ഈ ആപ്പില്‍ ആ ലോകേഷന്‍ ആയി മാറി കാണും …ഇനി ഈ ആപ്പിനെ നമ്മള്‍ക്ക് മൊബൈലിന്റെ ഡിഫാള്‍ട്ട് ആപ്പ് ആയി സെലക്റ്റ് ചെയ്യണം എങ്കില്‍ മാത്രം ആണ് നമ്മളുടെ ലോകേഷ്ന്‍ മാറുക ഒള്ളു…അതിനായി ഫോണിന്റെ സെറ്റിംഗ്സ് എടുത്തു അതില്‍ ഡെവലപ്പര്‍ ഓപ്ഷന്‍ എടുത്തു കഴിഞ്ഞാല്‍ അതില്‍ മോക്ക് ലോകേഷന്‍ എന്ന് കാണാം .

Screenshot Image

അതില്‍ ക്ലിക്ക് ചെയ്‌താല്‍ അവിടെ ഈ ആപ്പ് കാണാന്‍ കഴിയും …ഈ ആപ്പ് സെലക്റ്റ് ചെയ്തു കൊടുക്കാം .. ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് … ശേഷം എല്ലാ ആപ്പും ക്ലോസ് ചെയ്ത് നിങ്ങളുടെ വാട്ട്സ്ആപ്പ് അലെങ്കില്‍ മറ്റു ഏതേലും ആപ്പ് എടുത്ത് ലൈവ് ലോകേഷന്‍ ഷെയര്‍ ചെയ്തു കഴിഞ്ഞാല്‍ നമ്മള്‍ സ്ലെക്റ്റ് ചെയ്ത ലോകേഷ്ന്‍ ആണ് അവര്‍ക്ക് അവിടെ ലൈവ് ആയി കാണാന്‍ കഴിയുക .

Screenshot Image

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*