
നമ്മള്‍ എല്ലാവരും വാട്ട്സ്ആപ്പില്‍ ചാറ്റ് ചെയ്യാറുണ്ട് ,ചാറ്റ് ചെയുന്ന സമയത്ത് നമ്മളെ എല്ലാവര്ക്കും ഓണ്‍ലൈന്‍ കാണാന്‍ കഴിയും.അത് പോലെ തന്നെ നമ്മള്‍ക്ക് വന്ന ഒരു സന്ദേശം നമ്മള്‍ വായിച്ചു കഴിഞ്ഞാല്‍ അയച്ച ആള്‍ക്ക് അറിയാന്‍ കഴിയും നമ്മള്‍ അത് വായിച്ചു എന്നുള്ള കാര്യം.കാരണം ബ്ലൂ ടിക്ക് എന്നുള്ള ഫ്യൂച്ചര്‍ .
ഇത്തരത്തില്‍ ഉള്ള എല്ലാ കാര്യങ്ങളും ഒഴുവാക്കി നമ്മള്‍ക്ക് സ്വകാര്യമായി ചാറ്റ് ചെയ്യാന്‍ ഈ ആപ്പ് നമ്മള്‍ക്ക് പൂര്‍ണ്ണമായും സൗകര്യം ഒരുക്കി തരുന്നു .നമ്മള്‍ക്ക് വാട്ട്സ്ആപ്പ് ഓപ്പണ്‍ ചെയ്യാതെ തന്നെ വാട്ട്സ്ആപ്പില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് മറുപടി കൊടുക്കാനും അതോടപ്പം പുതിയ സന്ദേശങ്ങള്‍ അയക്കാനും കഴിയും.
അത് കൊണ്ട് തന്നെ നമ്മളുടെ ലാസ്റ്റ് സീന്‍ എന്നുള്ളത് എപ്പോള്‍ ആണോ നമ്മളുടെ ഒഫിഷ്യല്‍ വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്തത് ആ സമയം ആക്കും.ഇനി ചില ആളുകളുടെ സന്ദേശങ്ങള്‍ വന്നാല്‍ അവര്‍ അറിയാതെ തന്നെ അത് വായിക്കണം എങ്കിലും ഈ ആപ്പ് നമ്മളെ സഹായിക്കും .
എങ്ങനെ എന്ന് അല്ലെ ?നമ്മള്‍ക്ക് എല്ലാവര്ക്കും അറിയാം വാട്സ്ആപ്പില്‍ നമ്മള്‍ ഒരു സന്ദേശം വായിച്ചു കഴിഞ്ഞാല്‍ അത് അയച്ച ആള്‍ക്ക് അവിടെ ബ്ലുടിക്ക് ആവുകയും അവര്‍ക്ക് നമ്മള്‍ അത് വായിച്ചു എന്ന് മനസിലാക്കാനും കഴിയും.
എന്നാല്‍ ഈ ആപ്പില്‍ കൂടെ എ സന്ദേശങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ ബ്ലൂടിക്ക് വരില്ല .അത് കഴിഞ്ഞു ആ സന്ദേശത്തിനു മറുപടി കൊടുത്തു കഴിഞ്ഞാല്‍ മാത്രം ആണ് അവര്‍ക്ക് ബ്ലു ടിക്ക് കാണാന്‍ കഴിയുക ഒള്ളു .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply