
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഒരു വലിയ പ്രശനം ആണ് ആവശ്യമില്ലാത്ത സമയത്തും കാളുകള്‍ വരിക എന്നുള്ളത് .അത്തരത്തില്‍ വരുന്ന കാളുകളെ പൂര്‍ണ്ണമായി ബ്ലോക്ക് എങ്ങനെ ചെയ്യാം എന്ന് നോക്കാം .
ആപ്പ് ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ കുറച്ചു അധികം പെര്‍മിഷന്‍ ചോദിക്കും അതെല്ലാം കൊടുക്കാം അതിനു ശേഷം ആപ്പിന്റെ മുഴുവാന്‍ വിന്‍ഡോ ഓപ്പണ്‍ ആയി വരുന്നത് കാണാന്‍ കഴിയും

ഇവിടെ നിങ്ങള്‍ക്ക് ആദ്യത്തെ ഓപ്ഷന്‍ ആയ സര്‍വിസ് എന്ന് കാണാന്‍ കഴിയും ,അതിനു നേരെ ഉള്ള ബോക്സില്‍ ക്ലിക്ക് ചെയ്തു കൊടുത്താല്‍ ഈ ആപ്പ് പ്രവര്‍ത്തിച്ചു തുടങ്ങും .

അതിനു താഴെ ആയി ഇന്‍കമിംഗ് കാള്‍ ഔട്ട് ഗോയിംഗ് കാള്‍ എന്നി രണ്ടു ഓപ്ഷന്‍ കാണും .നമ്മള്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന കാള്‍ ബ്ലോകിംഗ് ഇതില്‍ എതോകെ ഓപ്ഷനും വേണം എന്നുള്ളത് ഇവിടെ നിന്നും ടിക്ക് ചെയ്തു കൊടുക്കാം ,ഉദാഹരണം വരുന്ന എല്ലാ ഇന്‍കമിംഗ് കാളുകള്‍ മാത്രം ബ്ലോക്ക് ചെയ്‌താല്‍ മതി എങ്കില്‍ ആ ബോക്സ് മാത്രം ടിക്ക് ചെയ്തു കൊടുക്കാം .
അതിനു ശേഷം അടുത്ത ഓപ്ഷന്‍ എതോകെ നമ്പറുകളില്‍ ആണ് ഇത് പ്രവര്‍തികേണ്ടത് എന്നാണു ,ആ ഓപ്ഷന്‍ ക്ലിക്ക് ചെയ്‌താല്‍ അവിടെ പുതിയതായി 3 ഓപ്ഷന്‍ കാണാന്‍ കഴിയും.

*എവെരി നമ്പര്‍
ഫോണിലേക്ക് വരുന്ന എല്ലാ നംബറിനും ഇത് ബാധകമാകും
- അണ്‍കനോണ്‍ നമ്പര്‍
- ഫോണിലേക്ക് പുതിയതായി വരുന്ന കാളുകള്‍ മാത്രം ബാധകമാകും
- ഒണ്‍ലി കോണ്ടാക്റ്റ്സ്
- ഫോണില്‍ സേവ് ചെയ്തു വച്ചിരിക്കുന്ന നമ്പരുകള്‍ക്ക് മാത്രം ബാധകമാകും
വേണ്ട പോലെ സെറ്റിംഗ്സ് എല്ലാം ചെയ്തു വച്ച് ആപ്പ് ഉപയോഗിക്കുക .വേണ്ട എന്ന് തോന്നുന്ന സമയം ആദ്യത്തെ സര്‍വിസ് എന്ന് പറയുന്ന ഓപ്ഷന്‍ അണ്‍ടിക്ക് ചെയ്തു കൊടുത്താല്‍ മതി

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply