• Home
  • /
  • Computer
  • /
  • 175 രൂപക്ക് ഇന്‍വെര്‍ട്ടര്‍ 💡

175 രൂപക്ക് ഇന്‍വെര്‍ട്ടര്‍ 💡

നമ്മള്‍ എല്ലാവര്ക്കും വേണ്ടി വരുന്ന ഒരു ഡിവൈസ് ആണ് ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് …ഇപ്പോള്‍ നല്ല രീതിയില്‍ മഴ പെയ്യുന്നത് കൊണ്ട് തന്നെ പല സമയങ്ങളിലും വീട്ടിലെ വൈദ്യതി ഓഫ്‌ ആവാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ് . നമ്മള്‍ക്ക് എല്ലാവര്ക്കും കരണ്ട് ഇല്ല എങ്കില്‍ ആ ദിവസത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും ഇഷ്ടമാവില്ല … വീട്ടില്‍ ഇന്‍വെര്ട്ടര്‍ അലെങ്കില്‍ സോളാര്‍ ഒക്കെ ഉള്ളവര്‍ ആണേല്‍ കുഴപ്പം ഇല്ല .ഇത് ഒന്നും ഇല്ലാത്തവര്‍ ആണെകില്‍ ആണ് പ്രകാശം കിട്ടാന്‍ മറ്റു പല കാര്യങ്ങളെ ആണ് ആശ്രയിക്കാറ് …ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് വീട്ടിലെ വൈദുതി ഓഫ്‌ ആയി പോയാലും കത്തുന്ന ഒരു ബള്‍ബിനെ കുറിച്ച് ആണ് .

ഇന്‍വേര്‍റ്റര്‍ രീതിയില്‍ വര്‍ക്ക് ചെയുന്ന ഒരു ബള്‍ബ്.എങ്ങനെ ആണ് ഈ ബള്‍ബ് പ്രവര്‍ത്തിക്കുന്നത് എന്നും എത്ര രൂപക്കും നമ്മള്‍ക്ക് ഇത് വാങ്ങാന്‍ കഴിയും എന്നുള്ള വിരങ്ങള്‍ എല്ലാം നമ്മള്‍ക്ക് നോക്കാം ..ഈ ഒരു ബള്‍ബിനു 175 രൂപ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ് …വാങ്ങാന്‍ ഉള്ള ലിങ്ക് താഴെ കൊടുക്കാം .ഈ ബള്‍ബിനു കൂടെ ചെറിയ ഒരു ക്ലിപ്പ് കൂടെ നമ്മള്‍ക്ക് ലഭ്യമാക്കും …അത് ഉപയോഗിച്ച് വൈദുതി ഇല്ല സ്ഥലത്ത് ..ഉദാഹരണം പറമ്പിലോ പാടത്തോ ഒക്കെ പോകുമ്പോള്‍ ഈ ബള്‍ബ് ഓണ്‍ ആക്കി എവിടെ എങ്കില്‍ തൂകി ഇടാന്‍ കഴിയും .അതിനായി ഈ ബള്‍ബിനു മുകളില്‍ ആ ഒരു ക്ലിപ്പ് കണക്റ്റ് ചെയ്തതിനു ശേഷം വലതു ഭാഗത്തെക്ക് തിരിച്ചു ലോക്ക് ചെയ്തു കഴിഞ്ഞാല്‍ ബള്‍ബ് ഓണ്‍ ആവുകയും പ്രകാശം വരികയും ചെയ്യും .ഇനി വീട്ടില്‍ വൈദുതി കിട്ടുന്ന സ്ഥലത്ത് ഉപയോഗിക്കണം എങ്കില്‍ സാധാരണ ബള്‍ബ് ഹോള്‍ഡ്‌രില്‍ ഇടുന്ന പോലെ വീടിലെ ഹോള്‍ഡരില്‍ കണക്റ്റ് ചെയ്തതിനു ശേഷം സ്വിച്ച് ഓണ്‍ ആകി കഴിഞ്ഞാല്‍ ബള്‍ബ് പ്രകാശിക്കുകയും അത് പോലെ തന്നെ ഈ ബള്‍ബ് ചാര്‍ജ് ആവുകയും ചെയും …കറന്റ് പോകുന്ന സമയം സ്വിച്ച് ഓണ്‍ ആണെകില്‍ മാത്രമാണ് ഈ ബള്‍ബ് വര്‍ക്ക് ചെയുക ഒള്ളു .

2000 എം എ എച് ലിതിയം ബാറ്ററി ആണ് ഈ ബള്‍ബില്‍ ഉപയോഗിച്ചിരിക്കുന്നത് അത് കൊണ്ട് തന്നെ ഏകദേശം മൂന്ന് മണിക്കൂര്‍ വരെ ഇതിലെ ബാറ്ററി ഉപയോഗിച്ച് ബള്‍ബ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും .

ഇവിടെ ക്ലിക്ക് ചെയ്തു വാങ്ങാം

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply