ഈ വാട്ട്സ്ആപ്പ് രഹസ്യം അറിയാമോ ?

keerus.in

നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ മീഡിയ ആപ്പ് ആണ് വാട്ട്സ്ആപ്പ് .അത് കൊണ്ട് തന്നെ വാട്ട്സ്ആപ്പിന്റെ സുരക്ഷക്കായി നമ്മള്‍ ഒരുപാട് സെക്യൂരിറ്റികള്‍ ഉപയോഗിക്കാറുണ്ട് .പക്ഷെ അവ ഉപയോഗിക്കുന്ന സമയം ആര്‍ക്കും നമ്മളുടെ വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്‌താല്‍ അറിയാന്‍ കഴിയും ഏതോ ഒരു ആപ്പ് വച്ച് വാട്സ്ആപ്പ് ലോക്ക് ചെയ്തു വച്ചിരിക്കുന്നു എന്നുള്ള കാര്യം .

എന്നാല്‍ ഇന്ന് പങ്ക് വെക്കുന്ന ഈ ആപ്പ് ഉപയോഗിച്ച് വാട്സ്ആപ്പ് ലോക്ക് ചെയ്‌താല്‍ ഒരാള്‍ക്കും കണ്ടു പിടിക്കാന്‍ പറ്റില്ല വാട്ട്സ്ആപ്പ് ലോക്ക് ആണ് എന്നുള്ള കാര്യം .

എങ്ങനെ ഈ ആപ്പ് ഉപയോഗിക്കാം എന്ന് നോക്കാം .ആപ്പ് ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പാസ്സ്‌വേര്‍ഡ്‌ കൊടുക്കാന്‍ ചോദിക്കും ,അതും കൂടെ ഒരു ഇമെയില്‍ ഐഡിയും കൂടെ കൊടുത്ത് നെക്സ്റ്റ് കൊടുക്കാം .ശേഷം ആപ്പ് പൂര്‍ണ്ണമായും ഓപ്പണ്‍ ആയി വരും .അവിടെ നിങ്ങള്‍ക്ക് താഴെ കാണുന്ന പോലെ ഓപ്ഷന്‍ കാണിക്കും .

അവിടെ കാണുന്ന ആദ്യത്തെ നാല് ഓപ്ഷനും എനാബില്‍ ചെയ്തു കൊടുക്കണം .ആദ്യത്തെ ഓപ്ഷന്‍ വാട്സ്ആപ്പ് ലോക്ക് ചെയ്യാനും രണ്ടാമത്തെ ഫോണിന്റെ സെറ്റിംഗ്സ് ലോക്ക് ചെയ്യാനും മൂന്നാമത്തെ ഈ ആപ്പ് വേറെ ആരും കണ്ടു പിടിച്ചു അണ്‍ഇന്സ്ടാല്‍ ചെയ്ത് കളയാതിരിക്കാനും അവസാനത്തെ ഓപ്ഷന്‍ പ്ലേ സ്റ്റോര്‍ ലോക്ക് ചെയ്യാനും വേണ്ടി ഉള്ളതാണ്. ഇത് നാലും ആക്ടിവ് ചെയ്‌താല്‍ മാത്രം ആണ് ആപ്പ് നല്ല രീതിയില്‍ വര്‍ക്ക് ചെയുക ഒള്ളു .

ഇനി അതിനു താഴെ വരുന്ന കാര്യങ്ങള്‍ സെക്യൂരിട്ടി ഫീച്ചറുകള്‍ ആണ് .നിങ്ങള്‍ക്ക് ഈ ആപ്പ് വഴി ലോക്ക് ചെയ്തിരിക്കുന്ന മറ്റു ആപ്പ്സ് അണ്‍ലോക്ക് ചെയ്യണം എങ്കില്‍ ഫിന്ഗര്‍പ്രിന്റ്‌ എനാബില്‍ ചെയ്തു കൊടുക്കാം .

അടുത്ത ഓപ്ഷന്‍ ഇന്റര്‍ ആക്ടിവ് കവര്‍ ആണ് .ഇവിടെ ആണ് നമ്മളുടെ ആപ്പിന്റെ സെക്യൂരിട്ടി മറച്ചു വക്കാന്‍ ഉപയോഗിക്കുനത് .ഇവിടെ ക്ലിക്ക് ചെയ്തു കൊടുത്താല്‍ നിങ്ങള്‍ക്ക് താഴെ ഉള്ളത് പോലെ കാണാന്‍ കഴിയും .

ഇവിടെ അത് എനാബില്‍ ചെയ്തു കഴിഞ്ഞാല്‍ നമ്മുടെ വാട്സ്ആപ്പ് ലോക്ക് ആണ് എന്ന് ആര്‍ക്കും പെട്ടന്നു കണ്ടു പിടിക്കാന്‍ കഴിയില്ല .ഇനി അടുത്ത കാര്യം എന്ന് പറഞ്ഞാല്‍ ഏതു തരത്തില്‍ ഉള്ള ലോക്ക് വക്കണം എന്നുള്ളത് തീരുമാനിക്കാം, രണ്ടു ഓപ്ഷന്‍ ആണ് ഇവിടെ ഉള്ളത് പാസ്സ്‌വേര്‍ഡ്‌ പാറ്റെന്‍ ലോക്ക്

വേണ്ട സെക്യൂരിട്ടി സെലക്റ്റ് ചെയ്യാം അതിനു ശേഷം താഴെ കാണുന്ന ഓപ്ഷനില്‍ നിങ്ങള്‍ക്ക് ഈ ആപ്പിന്റെ ഐക്കണ്‍ മെനു ലിസ്റ്റില്‍ കാണണ്ട എന്ന് ഉണ്ടേല്‍ അവിടെ ടിക്ക് ചെയ്തു കൊടുക്കാം ,ശേഷം ഇനി ഈ ആപ്പ് ക്ലോസ് ചെയാം അതിനു ശേഷം വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്‌താല്‍ ഇങ്ങനെ കാണാന്‍ കഴിയു .

ഇനി എങ്ങനെ ആണ് നമ്മള്‍ക്ക് വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്യാന്‍ ശ്രേമിക്കാം എന്ന് നോക്കാം. അതിനായി ഒരു ചാറ്റ് ഐക്കണ്‍ കാണാന്‍ കഴിയും ,അവിടെ മൂന്ന് തവണ ക്ലിക്ക് ചെയ്തു കൊടുത്താല്‍ ഉടന്‍ തന്നെ താഴെ ഉള്ള പോലെ വിന്‍ഡോ വരും .

ഇവിടെ നിങ്ങളുടെ സെക്യൂരിട്ടി എന്തായിരുന്നോ കൊടുത്തിരുന്നത് അത് കൊടുത്ത് നിങ്ങള്‍ക്ക് വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്ത് ഉപയോക്കാന്‍ കഴിയും

ക്ലിക്ക്

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*