എങ്ങനെ കാള്‍ ലിസ്റ്റ് എടുക്കാം

keerus.in

എല്ലാ കൂട്ടുക്കാരും ചോദിക്കുന്ന ഒരു കാര്യം ആണ് എങ്ങനെ ആണ് ഒരു ഫോണില്‍ നിന്നും കാള്‍ ലിസ്റ്റ് മുഴുവന്‍ ആയി എടുക്കാം എന്ന് .അപ്പോള്‍ ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് കാള്‍ ലിസ്റ്റ് എടുക്കാന്‍ നമ്മളെ സഹായിക്കുന്ന ഒരു ആപ്പിനെ കുറിച്ച് ആണ് .നിങ്ങള്‍ ആണ്ട്രോയിട്ട് ഫോണ്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍ ഈ ആപ്പ് സപ്പോര്‍ട്ട് ചെയുക ഒള്ളു .

ഇനി എങ്ങനെ കാള്‍ ലിസ്റ്റ് എടുക്കാം എന്ന് നോക്കാം .അതിനായി ആദ്യം കാള്‍ ലിസ്റ്റ് എടുകേണ്ട ഫോണില്‍ ഈ ആപ്പ് ഇന്സ്ടാല്‍ ചെയണം .അതിനു ശേഷം ഈ ആപ്പ് ഓപ്പണ്‍ ചെയ്തതിനു ശേഷം വരുന്ന എല്ലാ പെര്‍മിഷന്‍സ് ഒക്കെ കൊടുത്തു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ഈ ആപ്പ് ഓപ്പണ്‍ ആയി വരും .

ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് പോലെ ഒരു വിന്‍ഡോ ആണ് കാണാന്‍ കഴിയുക .അവിടെ രണ്ടു ഓപ്ഷന്‍സ് ആണ് കാണാന്‍ കഴിയുക….ഈ ഫോണില്‍ ഉള്ള കാള്‍ വിവരങ്ങള്‍ ബാക്ക് അപ്പ് ചെയാനും റിസ്റ്റോര്‍ ചെയ്യാനും കഴിയുന്ന ഓപ്ഷന്‍സ് ആണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക .അവിടെ നിങ്ങള്‍ക്ക് വേണം എങ്കില്‍ ആ ഫോണിലെ കാള്‍ വിവരങ്ങള്‍ ബാക്ക് അപ്പ് ചെയ്യാനും,അതിനു ശേഷം വേറെ ഏതേലും ഫോണില്‍ അത് രിസ്റ്റോര്‍ ചെയ്യാനും കഴിയും .

Screenshot Image

ഇനി അടുത്ത ഓപ്ഷന്‍ ആണ് ഫോണിലെ ഫുള്‍ കാള്‍ ലിസ്റ്റ് എടുക്കുന്നത് ,അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 6 ഓപ്ഷന്‍സ് കാണാന്‍ കഴിയും അവിടെ ജെനറല്‍ ലോഗ് എന്ന് കാണാന്‍ കഴിയും ,അവിടെ ക്ലിക്ക് ചെയ്തു അടുത്ത വിന്‍ഡോ ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ അവിടെ നിന്നും ആണ് ആ ഫോണിലെ കാള്‍ ലിസ്റ്റ് നമ്മള്‍ക്ക് എടുക്കാന്‍ കഴിയുക .

Screenshot Image

അവിടെ നിങ്ങള്ക്ക് ആദ്യം കാണാന്‍ കഴിയുക തിയ്യതി കൊടുക്കാന്‍ ആണ് .അവിടെ എന്ന് മുതല്‍ എന്ന് വരെ നിങ്ങള്‍ക്ക് കാള്‍ വിവരങ്ങള്‍ വേണം എന്നുള്ളത് കൊടുക്കാം .അതിനു താഴെ നിങ്ങള്‍ക്ക് ഏതു തരത്തില്‍ ഉള്ള കാള്‍ വിവരങ്ങള്‍ ആണ് വേണ്ടത് എന്നുള്ളത് അവിടെ സെലക്റ്റ് ചെയ്തു കൊടുക്കാം

Screenshot Image

അതിനു ശേഷം എക്സ്പോര്‍ട്ട്‌ കൊടുത്തു കഴിഞ്ഞാല്‍ കുറച്ചു സമയം കാത്തിരുന്നാല്‍ ആ ഫോണില്‍ നടന്നിരുക്കുന്ന കാള്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് ഒരു പിഡിഎഫ് ആയി ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും .വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക്

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*