എങ്ങനെ മൊബൈല്‍ ഫോണ്‍ ലോകേഷന്‍ കണ്ടു പിടിക്കാം

keerus.in

ഇന്ന് രണ്ടു കാര്യങ്ങള്‍ ആണ് നിങ്ങളുമായി പങ്ക് വെക്കാന്‍ പോകുന്നത് .സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരികേണ്ട രണ്ടു ആപ്പ്സ്. നമ്മള്‍ എല്ലാവരും വാട്ട്സ്ആപ്പ് ഉപയോഗിക്കാറുണ്ട് .വാട്ട്സ്ആപ്പില്‍ നമ്മള്‍ക്ക് പല കൂട്ടുക്കാരും പല ഭാഷയില്‍ മേസ്ന്ജുകള്‍ അയക്കാറുണ്ട് . നിങ്ങള്‍ക്ക് എപ്പോള്‍ എങ്കിലും തോന്നിയിട്ടുണ്ടോ അവര്‍ ഏതു ഭാഷയില്‍ അയക്കുന്ന മേസ്ന്ജുകളും നമ്മള്‍ക്ക് ഇവിടെ മലയാളത്തിലോ അലെങ്കില്‍ നമ്മള്‍ക്ക് ആവശ്യം ഉള്ള ഭാഷയിലോ അപ്പോള്‍ തന്നെ കണ്‍വേര്‍റ്റ് ചെയ്തു കണ്ടാല്‍ ഒന്നുടെ നന്നായിരുന്നു എന്ന് ?

എങ്കില്‍ അത്തരം കാര്യങ്ങള്‍ ചെയ്തു തരുന്ന ഒരു ആപ്പിനെ ആണ് ആദ്യം പങ്കു വെക്കാന്‍ പോകുന്നത് .അതിനായി ആദ്യം ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുക്കാം .ശേഷം ഫോണില്‍ ഇന്സ്ടാല്‍ ചെയ്തു ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് താഴെ ഉള്ള പോലെ ഒരു വിന്‍ഡോ കാണാന്‍ കഴിയും .

ഇവിടെ കുറച്ചു കാര്യങ്ങള്‍ സെറ്റ് ചെയ്യാന്‍ ഉണ്ട് …നിങ്ങള്‍ക്ക് വേണ്ട ഭാഷ ഏതാണ് എന്ന് സെറ്റ് ചെയാം …അത് മലയാളം കൊടുക്കാം .ഇനി നിങ്ങള്‍ക്ക് വരുന്ന മേസ്ന്ജുകള്‍ ഏത് ഭാഷയില്‍ ഉള്ളത് ആണ് എന്ന് കൊടുക്കാം …ഉദാഹരണം ഇംഗ്ലീഷ് .ഇനി അതിന്റെ താഴെ ഉള്ള മൂന്ന് ബോക്സിലും ടിക്ക് ചെയ്തു കൊടുക്കാം .അതിനു ശേഷം താഴെ ഉള്ള ഐക്കണ്‍ ക്ലിക്ക് ചെയ്തു ആപ്പ് റണ്‍ ചെയ്യാം .

ഇനി നിങ്ങള്‍ക്ക് വാട്ട്സ്ആപ്പില്‍ ഇത് പോലെ ഒരു മെസ്ജ് വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അത് നമ്മള്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ഭാഷയിലേക്ക് ആപ്പ് മാറ്റും .താഴെ കാണുന്ന പോലെ .

ഇനി ഇതിലെ കൂടുതല്‍ ഓപ്ഷന്‍സ് വച്ച് നിങ്ങള്‍ക്ക് എവിടെ ഉള്ള ടെക്സ്റ്റും ഇഷ്ടപ്പെട്ട ഭാഷയിലേക്ക് മാറ്റി വായിക്കാന്‍ കഴിയും .

ഇനി രണ്ടാമത് ആയി നോക്കാന്‍ പോകുന്നത് എങ്ങനെ ആണ് ഒരു മൊബൈല്‍ ഫോണ്‍ ലോകേഷ്ന്‍ കണ്ടു പിടിക്കാം എന്ന് ആണ് .അതിനായി ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു ആപ്പ് ലോകേഷന്‍ വേണ്ട ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യാം .അതിനു ശേഷം ആ ഫോണില്‍ ആപ്പ് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് പോലെ ഒരു വിന്‍ഡോ ആണ് കാണാന്‍ കഴിയുക .ശേഷം വരുന്ന കുറച്ചു പെര്‍മിഷന്‍സ് എല്ലാം കൊടുത്തു ആപ്പ് ഓപ്പണ്‍ ആക്കാം.ഇനി അവിടെ കാണുന്ന ആ ബോക്സില്‍ ഒരു കിവേര്‍ഡ്‌ കൊടുക്കണം .നിങ്ങള്‍ക്ക് ഇഷ്ടമുള്ള എന്തും അവിടെ കൊടുക്കാം.

അത് കൊടുത്തു കഴിഞ്ഞാല്‍ അതിനു താഴെ ബാറ്ററി അത് പോലെ നെറ്റുവര്‍ക്ക് ഈ രണ്ടു വിവരങ്ങളും വേണം എങ്കില്‍ ആ ബോക്സില്‍ ടിക്ക് ചെയ്തു കൊടുക്കണം .

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ ഈ ഫോണില്‍ ഉള്ള വാട്സ്ആപ്പിലെക്ക് നമ്മള്‍ സെറ്റ് ചെയ്തു വച്ച കീവേര്‍ഡ്‌ അയച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഫോണിലെ വിവരങ്ങള്‍ എല്ലാം വാട്സ്അപ്പില്‍ കിട്ടും .

download

About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

Leave a Reply

Your email address will not be published.


*