
നമ്മള്‍ എല്ലാവരും ചാറ്റ് ചെയ്യാറുണ്ട് .അതിനായി പല ആപ്പ്സ്,സോഷ്യല്‍ മീഡിയകളും ഉപയോഗിക്കാറുണ്ട് .ഇന്ന് പങ്ക് വെക്കാന്‍ പോകുന്നത് എങ്ങനെ ഒളിച്ചിരുന്ന് ചാറ്റ് ചെയ്യാം എന്നതിനെ കുറിച്ച് ആണ് .അതിനായി നമ്മള്‍ക്ക് ഒരു ആപ്പിന്റെ സഹായം ആവശ്യം ഉണ്ട്
ആപ്പ് ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ കുറച്ചു പെര്‍മിഷന്‍ ചോദിക്കും അത് കൊടുത്തു ഓപ്പണ്‍ ചെയ്യാം .ശേഷം നിങ്ങള്‍ക്ക് ഏതൊക്കെ സോഷ്യല്‍ മീഡിയ ആപ്പില്‍ ഒളിച്ചിരുന്ന് ചാറ്റ് ചെയ്യണം ? ആ ആപ്പ്സ് സെലക്റ്റ് ചെയ്തു കൊടുക്കണം അതിന്നായി സെട്ടിംഗ്സ് എടുക്കാം .

അവിടെ വേണ്ട ആപ്പ്സ് സെലക്റ്റ് ചെയ്തു കൊടുത്ത് കഴിഞ്ഞു ഈ ആപ്പ് ക്ലോസ് ചെയ്യാം .ഇനി മുതല്‍ വാട്ട്സ്ആപ്പില്‍ വരുന്ന മെസ്ജ് വാട്സ്ആപ്പ് ഓപ്പണ്‍ ചെയ്യാതെ ഈ ആപ്പ് തുറന്നു വായിക്കാന്‍ കഴിയും .അത് കൊണ്ട് തന്നെ നിങ്ങളുടെ ലാസ്റ്റ് സീന്‍ മാറില്ല,നിങ്ങളെ ഓണ്‍ലൈന്‍ കാണിക്കില്ല,മെസ്ജ് വായിച്ചു കഴിഞ്ഞാല്‍ വരുന്ന ബ്ലൂ ടിക്കും അവര്‍ക്ക് കാണാന്‍ കഴിയില്ല.
ഇനി നിങ്ങള്‍ക്ക് വേണം എങ്കില്‍ ഈ ആപ്പില്‍ തന്നെ ചാറ്റും ചെയ്യാം ,അവിടെ നിന്നും നിങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും അയക്കാനും കഴിയും

ഇനി നിങ്ങളുടെ ഫോണില്‍ ഉള്ള വീഡിയോ ഫോട്ടോസ് ഒക്കെ ആരും കാണാതെ ഹൈഡ് ചെയ്ത് വക്കണം എങ്കില്‍ അതിനും ഉള്ള ഓപ്ഷന്‍ ഈ ആപ്പില്‍ ഉണ്ട് .അതിനായി രണ്ടാമത്തെ ഓപ്ഷന്‍ ആയ മീഡിയ ഉപയോഗിക്കാം.

ഇനി നമ്മുടെ ഫോണില്‍ ഉള്ള മറ്റു ആപ്പ്സ് സുരക്ഷിതമായി ലോക്ക് ചെയ്തു വക്കണം എങ്കില്‍ അതിനും ഈ ആപ്പ് സൌകര്യം തരുന്നു ,അതിനായി മൂന്നാമത്തെ ഓപ്ഷന്‍ ആയ ആപ്പ് ലോക്ക് എടുത്തു , നിങ്ങള്‍ക്ക് വേണ്ട ആപ്പ്സ് എല്ലാം ലോക്ക് ചെയ്തു വക്കാം .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply