
നമ്മള്‍ എല്ലാവരും സ്വകാര്യ വിവരങ്ങള്‍ എപ്പോഴും സുരക്ഷിതമായി ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ആണ്. അത് കൊണ്ട് തന്നെ നമ്മളുടെ മൊബൈല്‍ ഫോണിലും നമ്മള്‍ ഒരുപാട് വ്യാലറ്റ് ആപ്പ്സ് ഉപയോഗിക്കുന്നു.
ഇന്ന് കൂട്ടുക്കാരുമായി പങ്ക് വെക്കാന്‍ പോകുന്നത് ഒരു കിടിലന്‍ വ്യാലറ്റ് ആപ്പിനെ കുറിച്ച് ആണ്.നമ്മളുടെ മൊബൈല്‍ ഫോണിന്റെ ഉള്ളില്‍ ഒരു പ്രത്യക സ്ഥലം ഉണ്ടാക്കി അവിടെ നമ്മള്‍ക്ക് ആവശ്യമായ രഹ്സ്യഫയലുകള്‍ നിര്‍മ്മിച്ച് ഉപയോഗിക്കാന്‍ ഈ ആപ്പ് നമ്മളെ സഹായിക്കും.
നമ്മളുടെ മൊബൈല്‍ ഫോണില്‍ നിലവില്‍ ഉള്ള ആപ്പ്സിന്റെ രണ്ടാം പതിപ്പോ അതും അല്ല പുതിയതായി ഒരു ആപ്പ് ഈ സ്വകാര്യ സ്ഥലത്ത് ഉപയോഗിക്കണം എങ്കില്‍ അങ്ങനെ വേണെമെങ്കില്‍ അതും ഈ ആപ്പില്‍ ചെയ്യാന്‍ കഴിയും. കൂടാതെ വേണ്ട ആപ്പ്സ് വേണ്ട സമയത്ത് മാത്രം പ്രവര്‍ത്തിക്കാനും അല്ലാത്ത സമയങ്ങളില്‍ ആപ്പ് ഫ്രീസ് ചെയ്ത് വക്കാനും കഴിയും അത് കൊണ്ട് ഫോണിലെ ബാറ്ററി ചാര്‍ജ് കുറയും എന്നുള്ള പേടി വേണ്ട.
ഈ ആപ്പ് നമ്മള്‍ക്ക് മൊബൈല്‍ ഫോണില്‍ ഹൈഡ് ചെയ്യാനും അത് പോലെ ഇഷ്ടമുള്ള പേരില്‍ ഇഷ്ടമുള്ള ഐക്കണ്‍ ആകി മാറ്റി പ്രവര്‍ത്തിക്കാന്‍ കഴിയും ,അത് കൊണ്ട് തന്നെ നമ്മുടെ മൊബൈല്‍ ഫോണില്‍ നിന്ന് മറ്റു ഒരാള്‍ ഇത് ആക്സ് ചെയ്യാന്‍ വളരെ എളുപ്പം കഴിയില്ല,ഈ അആപ്പ് പൂര്‍ണ്ണമായും സുരക്ഷിതമാക്കാന്‍ വേണ്ടി ഒരു പാസ്സ്‌വേര്‍ഡ് ലോക്കും അതോടപ്പം ഒരു ഫിന്ഗര്‍ ലോക്കും തന്നിരിക്കുന്നു.

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply