
നിങ്ങള്‍ ടെലിഗ്രാം ഉപയോഗിക്കുന്നുടോ?എങ്കില്‍ നിങ്ങള്‍ക്ക് അറിയാത്ത ഒരുപാട് രഹസ്യ ട്രിക്ക്സ് ആണ് നിങ്ങളുമായി പങ്ക് വെക്കാന്‍ പോകുന്നത് .സാധാരണ നമ്മള്‍ എല്ലാവരും ടെലിഗ്രാം ചാറ്റ് ചെയ്യാനും അത് പോലെ പുതിയ സിനിമകള്‍ കാണാനും ആണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത് .പക്ഷെ ഈ കാര്യങ്ങള്‍ നിങ്ങള്‍ മനസിലാക്കി കഴിഞ്ഞാല്‍ പിന്നെ കിടിലന്‍ ആയി നിങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കാം .എന്തൊക്കെ എന്ന് നോക്കാം
നമ്മളുടെ ഫോണിലേക്ക് ഒരുപാട് ലിങ്ക് വാരാറുണ്ട്.ഒരു പക്ഷെ ഈ ലിങ്കില്‍ ഒക്കെ ക്ലിക്ക് ചെയ്‌താല്‍ ഒരു പക്ഷെ നല്ല പണി കിട്ടും നമ്മള്‍ക്ക് .മാള്‍വെയര്‍സ് അലെങ്കില്‍ പല തരത്തില്‍ ഉള്ള ഫിഷിംഗ് ലിങ്ക് ഒക്കെ ആക്കാം അത് . അതില്‍ നിന്ന് ഒക്കെ രക്ഷ നേടാന്‍ ഉള്ള ഒരു ടെലിഗ്രാം ബോട്ട് ആണ് ഡോക്ടര്‍ വെബ് .ഇത് നമ്മളുടെ ടെലിഗ്രാം കൊണ്ടാറ്റില്‍ ഇട്ടു കൊടുത്ത് കഴിഞ്ഞാല്‍ ഇടൂ പോലെ വരുന്ന ലിങ്ക് സുരക്ഷ്തിതമാണോ എന്ന് ഈ ബോട്ട് സ്കാന്‍ ചെയ്തു പറഞ്ഞു തരും .

നമ്മള്‍ എല്ലാവരും ജിമെയില്‍ ഉപയോഗിക്കാറുണ്ട്.പക്ഷെ ഇന്ന് നമ്മള്‍ സെറ്റ് ചെയ്യാന്‍ പോകുന്നത് നിങ്ങള്‍ക്ക് വരുന്ന എല്ലാ ഇമെയിലും ടെലിഗ്രാമില്‍ വരുന്ന ഒരു കാര്യം ആണ് .അപ്പോള്‍ അതിനായി ജിമെയിലിന്റെ ഒഫീഷ്യല്‍ ബോട്ട് നമ്മള്‍ക്ക് ടെലിഗ്രാമിലേക്ക് എടുക്കാം …ഉടന്‍ നിങ്ങളുടെ ഫോണില്‍ ഉള്ള ഇമെയില്‍ ഐഡി സെലക്റ്റ് ചെയ്തു കൊടുക്കാന്‍ പറയും .അത് സെലക്റ്റ് ചെയ്തു കൊടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഇമെയില്‍ എല്ലാം ടെലിഗ്രാം ചാറ്റില്‍ വരുന്നത് കാണാന്‍ കഴിയും .

നമ്മള്‍ എല്ലാവരും ഇന്‍റര്‍നെറ്റില്‍ നിന്നും ഒരുപാട് വീഡിയോ അത് പോലെ ഓഡിയോ ഫയലുകള്‍ ഒക്കെ ഡൌണ്‍ലോഡ് ചെയ്യാറുണ്ട്.അതിനു വേണ്ടി ഒരുപാട് വെബ്സൈറ്റ് അത് പോലെ സോഫ്റ്റ്‌വെയര്‍ ഒക്കെ ഉപയോഗിക്കാറുണ്ട് .ചില സമയങ്ങളില്‍ പലതും നല്ലത് പോലെ വര്‍ക്ക് ചെയ്തു എന്ന് വരില്ല .അപ്പോള്‍ നിങ്ങള്‍ക്ക് വളരെ വേഗം ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ബോട്ട് ആണ് ഇത്…ഏതു ഫയല്‍ ആണോ വേണ്ടേ അതിന്റെ ലിങ്ക് ജസ്റ്റ് ചാറ്റ് വിന്‍ഡോയില്‍ ഇട്ടു കൊടുത്താല്‍ മാത്രം മതി ഈ ബോട്ട് ആ ഫയല്‍ വളരെ പെട്ടന്നു ഡൌണ്‍ലോഡ് ചെയ്തു തരും .

നമ്മള്‍ ഒരുപാട് ഫയലുകള്‍ ഫോണില്‍ സൂക്ഷിക്കാറുണ്ട് .അത് പോലെ നമ്മളുടെ കൂട്ടുക്കാര്‍ അയച്ചു തന്നതും ,ഇന്റര്‍നെറ്റ് നിന്നും ഡൌണ്‍ലോഡ് ചെയുന്നതുമായ ഒരുപാട് ഫയലുകള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട് നമ്മളുടെ ഫോണില്‍ . ഇതില്‍ പല ഫയലുകള്‍ നമ്മള്‍ക്ക് പണി തരുന്ന ടൈപ്പ് സാധനങ്ങള്‍ ആവാന്‍ സാധ്യത ഉണ്ട് .മാല്‍വയര്‍ ആയും ട്രോജന്‍ ആയും അങ്ങനെ പല തരത്തില്‍ ഉള്ള വയറസ്…അങ്ങനെ സംശയം തോന്നുന്നു ഫയല്‍ ലിങ്ക് ആപ്പ് എല്ലാം ഈ ബോട്ടിന് കൊടുത്തു കഴിഞ്ഞാല്‍ അതില്‍ എന്തൊക്കെ പ്രശനങ്ങള്‍ ഉണ്ട് എന്ന് ഈ ബോട്ട് കാണിച്ചു തരും .

നമ്മള്‍ എല്ലാവരും ഇമെയില്‍ ഐഡികള്‍ ഉപയോഗിക്കാറുണ്ട് .പല അപ്പിലും വെബ്സൈറ്റ് എല്ലാം അങ്ങനെ നമ്മളുടെ മെയില്‍ ഐഡി കൊടുക്കുന്ന സമയത്ത് പല തരത്തില്‍ ഉള്ള സ്പാം ഇമെയില്‍ വരാന്‍ തുടങ്ങും .അത് പല സമയങ്ങളിലും നല്ല ബുദ്ധിമുട്ട് നമ്മള്‍ക്ക് ഉണ്ടാക്കാറുണ്ട്.പക്ഷെ ഇന്ന് നിങ്ങള്‍ക്ക് ഇന്‍സ്റ്റണ്ട് ആയി കുറച്ചു സമയം ഉപയോഗിക്കാന്‍ കഴിയുന്ന ഇമെയില്‍ ഐഡി കള്‍ തരുന്ന ഒര്രു ബോട്ടിനെ ആണ് പങ്ക് വെക്കുന്നത്. ബോട്ട് നമ്മള്‍ക്ക് ആവശ്യം ഉള്ള ഇമെയില്‍ ഐഡികള്‍ തരികയും .അതിലേക്കു വരുന്ന ഇമെയില്‍ എല്ലാം നമ്മുടെ ചാറ്റ് വിന്‍ഡോയില്‍ കാണാനും കഴിയും .

@DrWebBot
@GmailBot
@AnySaveBot
@VirusTotelAV_bot
@TempMailBot

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply