
നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ഫോണില്‍ ഫ്ലാഷ് ലൈറ്റ് ഉണ്ട് .ഈ ഫ്ലാഷ് ലൈറ്റ് ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഒരു രഹസ്യം നിങ്ങള്‍ക്ക് അറിയ്യാമോ?ഇല്ല എങ്കില്‍ ഇത് മുഴുവന്‍ വായിക്കണം.
നമ്മളുടെ മൊബൈല്‍ ഫോണില്‍ ഒരുപക്ഷെ ഒത്തിരി രഹസ്യഫയലുകള്‍ ഉണ്ടാക്കും.ഫോട്ടോ വീഡിയോ മറ്റു ഡോക്യൂമെന്റ്സ് ഒക്കെ ഉണ്ടാക്കും. അങനെ ഉള്ള സമയത്ത് നമ്മുടെ ഫോണില്‍ അത് മറ്റു ആരും കാണാതെ ഇരിക്കാന്‍ വേണ്ടി നമ്മള്‍ പല വഴികളും ചെയ്യാറുണ്ട്.അതികവും അതിനു വേണ്ടി നമ്മള്‍ ചെയ്യാറ് വ്യാലറ്റ് ആപ്പുകള്‍ ആണ് ഉപയോഗിക്കാറു.
ഇന്ന് പങ്ക് വെക്കുന്നത് അത്തരത്തില്‍ ഉള്ള ഒരു ആപ്പിനെ കുറിച്ച് ആണ് .പക്ഷെ ഈ ആപ്പിനു ഒരു പ്രേതീകത ഉണ്ട് ആപ്പ് ഓപ്പണ്‍ ചെയ്‌താല്‍ നമ്മളുടെ ഫോണിലെ ഫ്ലാഷ് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും ഉള്ള ഒരു സ്വിച്ച് മാത്രം ആണ് കാണാന്‍ കഴിയുക .

എങ്ങനെ ആണ് ഇനി ഈ ആപ്പിന്റെ സ്വകാര്യ സ്പേസിലെക്ക് പോകാം എന്ന് നോക്കാം .അതിന്നായി മുകളില്‍ ടോര്‍ച്ച് എന്ന് എഴുതിയ ഭാഗത്ത് അമര്‍ത്തി പിടിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് താഴെ ഉള്ളത് പോലെ ഒരു പാസ്സ്‌വേര്‍ഡ് കൊടുക്കാന്‍ പറയും ഇഷ്ടം ഉള്ള പാസ്സ്‌വേര്‍ഡ് കൊടുക്കാം അതിനു ശേഷം ഒരിക്കല്‍ കൂടെ ആ പാസ്സ്‌വേര്‍ഡ് കണ്‍ഫോം ചെയ്തു കൊടുക്കാം

ഉടന്‍ തന്നെ ആപ്പിന്റെ സ്വകാര്യ സ്പേസ് ഓപ്പണ്‍ ആയി വരും .അവിടെ നിങ്ങള്‍ക്ക് ഒരുപാട് ഓപ്ഷന്‍സ് കാണാന്‍ കഴിയും .ഫോട്ടോ വീഡിയോ മറ്റു ഫയലുകള്‍ എന്നിവ എല്ലാം ലോക്ക് ചെയ്ത് വക്കാന്‍ കഴിയും ഈ ഓപ്ഷന്‍സ് ഉപയോഗിച്ച്.

ഇനി ഈ ആപ്പിന്റെ സെറ്റിംഗ്സില്‍ പോയി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഫിന്ഗര്‍ പ്രിന്റ് ഉപയോഗിച്ച് ഈ ആപ്പ് ഓപ്പണ്‍ ചെയണോ ചോദിക്കും ഒരിക്കലും അത് കൊടുക്കരുത്. അതിനു ശേഷം താഴെ ഫേക്ക് പാസ്സ്‌വേര്‍ഡ് കാണാന്‍ കഴിയും അവിടെ നിങ്ങള്‍ക്ക് ഇഷ്ടം ഉള്ള ഒരു പാസ്സ്‌വേര്‍ഡ് കൂടെ കൊടുക്കാം .

എന്തിനാണ് എന്ന് വച്ചാല്‍ ആരേലും ഈ ആപ്പ് ഒരു രഹസ്യ ഫയലുകള്‍ സൂക്ഷിക്കുന്ന ആപ്പ് ആണ് എന്ന് കണ്ടു പിടിച്ചാല്‍ ഓപ്പണ്‍ ചെയ്തു കൊടുകേണ്ടത് ഈ ഫേക്ക് പാസ്സ്‌വേര്‍ഡ് ആണ് .അതിനു ശേഷം ആപ്പ് ക്ലോസ് ചെയ്യാം വീണ്ടും ഓപ്പന്‍ ചെയ്തതിനു ശേഷം ഫേക്ക് പാസ്സ്‌വേര്‍ഡ് കൊടുത്ത് ഓപ്പണ്‍ ചെയ്തു കുറച്ചു ഡെമോ ഫയലുകള്‍ കൂടെ ആഡ് ചെയ്തു ആപ്പ് ക്ലോസ് ചെയ്യാം .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply