
നമ്മളുടെ ഫോണിന്റെ സുരക്ഷ അത് എല്ലാവര്ക്കും വളരെ വലിയ ഒരു കാര്യം ആണ് .അത് കൊണ്ട് തന്നെ നമ്മള്‍ പല തരത്തില്‍ ഉള്ള ആപ്പുകള്‍ ഉപയോഗിച്ച് സുരക്ഷിതമാക്കി വാക്കാറും ഉണ്ട് .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് നമ്മളുടെ മൊബൈല്‍ മോഷണം പോകുന്നതും ,മറ്റും ഒക്കെ തടയാന്‍ കഴിയുന്ന ഒരു കിടിലന്‍ ആപ്പിനെ കുറിച്ച് ആണ്.

നമ്മളുടെ മൊബൈല്‍ കൈയില്‍ നിന്നും എവിടെ എങ്കിലും വീണു പോയാലോ,അലെങ്കില്‍ ആരേലും മോഷ്ടിക്കാന്‍ ശ്രേമിച്ചാല്‍ ,നമ്മളുടെ അനുവാദം ഇല്ലാതെ ചാര്‍ജ് ചെയ്യാന്‍ വച്ച ഫോണ്‍ എടുക്കാനോ ശ്രേമിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ വലിയ രീതിയില്‍ ഫോണ്‍ ശബ്ദം ഉണ്ടാക്കുകയും .,മൊബൈല്‍ ഫോണിന്റെ ഓണര്‍ ആരാണോ അവര്‍ക്ക് മാത്രം ആണ് അത് ഓഫ് ചെയ്യാന്‍ പിന്നെ കഴിയുക ഒള്ളു .അപ്പോള്‍ എങ്ങനെ ആണ് ഈ ആപ്പ് പ്രവര്‍ത്തിപ്പിക്കാം എന്ന് നോക്കാം.
.
ആദ്യം നിങ്ങള്‍ ചെയേണ്ടത് താഴെ കൊടുത്തിരിക്കുന്ന ഡൌണ്‍ലോഡ് ലിങ്കില്‍ നിന്ന് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയുക .ശേഷം ആപ്പ് ഓപ്പന്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങളോട് കുറച്ചു അധികം പെര്മിഷ്നസ് ചോദിക്കും അത് എല്ലാം കൊടുത്തു ആപ്പ് ഓപ്പന്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് താഴെ ഉള്ളത് പോലെ ഒരു വിന്‍ഡോ ആണ് കാണാന്‍ കഴിയുക .അവിടെ നിങ്ങള്‍ക്ക് മൂന്ന് ഓപ്ഷന്‍ മെയിന്‍ സ്ക്രീനില്‍ തന്നെ കാണാന്‍ കഴിയും.അത് സെറ്റ് ചെയുന്നതിന് മുന്നേ ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുതത്തിന് ശേഷം അവിടെ നമ്മള്‍ക്ക് സെറ്റിംഗ്സ് കൂടെ ശരിയ്ക്കാന്‍ ഉണ്ട് .
അവിടെ നിങ്ങള്‍ക്ക് ൪ സെറ്റിംഗ്സ് ആണ് കാണാന്‍ കഴിയുക .ആദ്യത്തെ രണ്ടും ഒഴിവാക്കാം ,മൂന്നാമാതായി കാണുന്ന സെക്യൂരിട്ടി എന്ന് പറഞ്ഞ ഓപ്ഷന്‍ എടുക്കാം ,അവിടെ നിങ്ങള്‍ക്ക് പറ്റെന്‍ ലോക്ക് അത് പോലെ പിന്കോഡ് എന്നി രണ്ടു ഓപ്ഷന്‍സ് കാണാന്‍ കഴിയും.നിങ്ങള്‍ക്ക് ഇഷ്ടം ഉള്ള രീതിയില്‍ ഒരു സെക്യൂരിട്ടി അവിടെ സെറ്റ് ചെയ്തു കൊടുക്കാം .ശേഷം നാലാമത്തെ ഓപ്ഷന്‍ എടുക്കാം അവിടെ നിങ്ങള്‍ക്ക് ഫോണിന്റെ സെന്‍സര്‍ ഏതു രീതിയില്‍ വര്‍ക്ക് ചെയ്യണം എന്ന് ചോദിക്കും ,അത് ഹൈ മോഡ് ആക്കി കൊടുക്കാം .
ഇനി ആപ്പിന്റെ മെയിന്‍ വിന്‍ഡോയിലേക്ക് തിരിച്ചു പോകാം .അവിടെ കാണുന്ന മൂന്ന് ഓപ്ഷനും എനാബില്‍ ചെയ്തു ഇടാം …ഇനി നിങ്ങളുടെ ഫോണ്‍ ചാര്‍ജരില്‍ നിന്നും ആരേലും എടുത്തു കഴിഞ്ഞാല്‍..അത് പോലെ ബാഗില്‍ നിന്നോ ,നിങ്ങളുടെ പോകറ്റില്‍ നിന്നോ എടുത്താല്‍ ,നിങ്ങള്‍ എവിടേലും വച്ച ഫോണിനു ഏതേലും സ്ഥാനചലനം ഉണ്ടായാല്‍ ഉടന്‍ തന്നെ ഫോണ്‍ അലേര്‍ട്ട് ചെയ്യാന്‍ തുടങ്ങും …പിന്നെ നിങ്ങള്‍ കൊടുത്തിരിക്കുന്ന പാസ്സ്‌വേര്‍ഡ് കൊടുത്തു ഓഫ് ചെയ്‌താല്‍ മാത്രമേ ആ സൈറന്‍ നിര്‍ത്താന്‍ കഴിയു .

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply