മൊബൈല്‍ ഇന്റര്‍നെറ്റ്‌ സ്പീഡ് കൂട്ടാം

keerus.in

നമ്മള്‍ എല്ലാവരും മൊബൈലില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന സമയത്ത് നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശനം ആണ് കിട്ടുന്ന ഇന്റര്‍നെറ്റ്‌ സ്പീഡ് പോര എന്നുള്ള കാര്യം .ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് നമ്മളുടെ മൊബൈല്‍ കിട്ടുന്ന ഇന്റര്‍നെറ്റ്‌ എങനെ പരമാവധി വേഗതയില്‍ ഉപയോഗിക്കാം എന്നതിനെ കുറിച്ച് ആണ് .

ആദ്യം നമ്മള്‍ അറിയേണ്ട ഒരു കാര്യം നമ്മളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന എല്ലാ ആപ്പുകളും ഫോണില്‍ കിട്ടുന്ന ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നു എന്നുള്ള കാര്യം ആണ് .അത് കൊണ്ട് തന്നെ നമ്മള്‍ക്ക് ആവശ്യം ഉള്ള ആപ്പിനു മാത്രം ഇന്റര്‍നെറ്റ്‌ കിടുന്ന രീത്യില്‍ ഉള്ള സെറ്റിംഗ്സ് ഫോണില്‍ ചെയ്തു വക്കണം ,അതിനായി നമ്മള്‍ക്ക് ഒരു ആപ്പ് ഉപയോഗിക്കാം .ഈ ആപ്പ് അതിന്റെ മുഴുവന്‍ ഫീച്ചറുകളും ഉപയോഗിക്കണം എങ്കില്‍ കാശ് കൊടുത്തു വാങ്ങണം എന്നാലും ഇവിടെ നിന്നും നിങ്ങള്‍ക്ക് അത് ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്തു എടുക്കാന്‍ കഴിയും.

ആപ്പ് ഇന്സ്ടാല്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യം ഒരു ലൈസന്‍സ് അഗ്രീമെന്റ് കാണാന്‍ കഴിയും ,അത് എല്ലാം ഒക്കെ കൊടുത്തു ആപ്പ് ഓപ്പണ്‍ ചെയ്യാം .ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് പോലെ ഒരു വിന്‍ഡോ ആണ് കാണാന്‍ കഴിയുക .നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ഇന്സ്ടാല്‍ ചെയ്തിരിക്കുന്ന എല്ലാ ആപ്പുകളും ആ ലിസ്റ്റില്‍ അവിടെ കാണാന്‍ കഴിയും .

Screenshot Image

ഇനി മുകളിലില്‍ ഉള്ള ബാറില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ ആപ്പിന്റെ ഫില്‍ട്ടര്‍ ഓപ്ഷന്‍ അത് പോലെ ആപ്പ് സോര്‍ട്ട് ചെയ്യാന്‍ ഉള്ള കാര്യങ്ങള്‍ ഒക്കെ കാണാന്‍ കഴിയും .ഇനി ഓരോ ആപ്പിന്റെ നേരെ ആയിട്ട് വൈഫൈ അത് പോലെ മൊബൈല്‍ നെറ്റ്വര്‍ക്കിന്റെ ചിന്ഹം കാണാന്‍ കഴിയും.അതിന്റെ മുകില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ അവിടെ ഒരു ക്രോസ് ബാര്‍ കാണാന്‍ കഴിയും ,അങനെ വന്നു കഴിഞ്ഞാല്‍ പിന്നെ ആ ആപ്പിനു നിങ്ങള്‍ സെലക്റ്റ് ചെയ്തു കൊടുത്ത വൈഫൈ അലെങ്കില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാന്‍ കഴിയുന്നതല്ല .

Screenshot Image

ഇനി അതിനു നേരെ കാണുന്ന ഓപ്ഷന്‍ എടുക്കാം ന്‍,അവിടെ നിങ്ങള്‍ക്ക് ഈ ആപ്പിനു മാത്രം ആയി ചെയ്യാന്‍ കഴിയുന്ന കുറച്ചു അധികം ഓപ്ഷന്‍സ് കാണാന്‍ കഴിയും .ഈ ആപ്പ് എപ്പോള്‍ ഒക്കെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കണം ,എതോകെ സമയത്ത് ഇന്റര്‍നെറ്റ്‌ ബ്ലോക്ക് ആവണം എന്നുള്ള കാര്യങ്ങള്‍ ഒക്കെ ,അതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടം ഉള്ള രീതിയില്‍ സെറ്റ് ചെയ്തു കൊടുക്കാം .

Screenshot Image

ഇനി ഈ ആപ്പിന്റെ സെറ്റിംഗ്സ് എടുത്തു കഴിഞ്ഞാല്‍ അധയം നിങ്ങള്‍ക്ക് ഡിഫാള്‍ട്ട് എന്നുള്ള ഒരു ഓപ്ഷന്‍ കാണാന്‍ കഴിയും.ആ ഓപ്ഷന്‍ ഉപയോഗിച്ച് ഈ ഫോണില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റ്‌ എങ്ങനെ ഫോണ്‍ ഉപയോഗിക്കണം എന്നുള്ള കാര്യങ്ങള്‍ ഒക്കെ സെറ്റ് ചെയ്തു കൊടുക്കാം .ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് .അത് പോലെ താഴെ ഉള്ള സെറ്റിംഗ്സ് ഓപ്ഷന്‍സ് എല്ലാം നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ തന്നെ സെറ്റ് ചെയ്തു കൊടുക്കാന്‍ കഴിയും .

Screenshot Image
About keerus 256 Articles
ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു  വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി  ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ്‌ ചെയുന്നു ,അത് പോലെ തന്നെ  ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍  കഴിയും.

1 Comment

Leave a Reply

Your email address will not be published.


*