
നമ്മള്‍ എല്ലാവരും കൂടുതല്‍ ആയി ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് വാട്സ്ആപ്പ് . ഒരുപാട് നമ്മള്‍ ഇഷ്ടപ്പെടുന്ന സവിശേഷതകള്‍ വാട്ട്സ്ആപ്പ് കൊണ്ട് വന്നിടുണ്ട് .ഇതുവരെ വീഡിയോ ഓഡിയോ കാളുകള്‍ റിക്കോഡ് ചെയ്യാന്‍ ഉള്ള ഒരു ഓപ്ഷന്‍ വന്നിട്ടില്ല
ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് എങ്ങനെ വാട്ട്സ്ആപ്പില്‍ വരുന്നതും പോകുന്നതുമായ എല്ലാ കാളുകളും റിക്കോഡ് ചെയ്യാം എന്നതിനെ കുറിച്ചാണ്.അതിനായി നമ്മള്‍ക്ക് ഒരു ആപ്പ് ആവശ്യം ഉണ്ട് .ആ ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്സ്ടാല്‍ ചെയ്ത് ഓപ്പണ്‍ ചെയ്‌താല്‍ കുറച്ചു പെര്‍മിഷന്‍സ് ചോദിക്കും.അത് എല്ലാം കൊടുത്തു ഓപ്പണ്‍ ചെയ്‌താല്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ ആണ് കാണാന്‍ കഴിയുക

ശേഷം ആപ്പിന്റെ മുകളില്‍ ഉള്ള ബാറില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആപ്പിന്റെ സെറ്റിംഗ്സ് കാണാന്‍ കഴിയും .

സെറ്റിംഗ്സ് എടുത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ആദ്യം കാണാന്‍ കഴിയുക ഓഡിയോ സൊഴ്സ് എന്ന ഓപ്ഷന്‍ ആണ്

ഇവിടെ ഒട്ടനവധി ഓപ്ഷന്‍സ് കാണാന്‍ കഴിയും . റിക്കോഡ് ചെയുന്ന സമയത്ത് വോയിസ് എന്തേലും പ്രശനം വരികയോ, അത് പോലെ ഒരു സൈഡിലെ മാത്രം വോയിസ് കേള്‍ക്കാന്‍ പറ്റുന്നു എങ്കില്‍ ഒകെ ഇതില്‍ സെറ്റിംഗ്സ് ഒന്ന് മാറ്റി കൊടുത്തു ചെക്ക് ചെയ്താല്‍ ആ പ്രശനം തീരും

അടുത്ത ഓപ്ഷന്‍ സെക്യൂരിട്ടി ആണ് .ഇവിടെ രണ്ടു തരത്തില്‍ ഉള്ള സെക്യൂരിട്ടി ആണ് നല്‍കിയിടുള്ളത് . പാസ്സ്‌വേര്‍ഡ് അത് പോലെ ഫിന്ഗര്‍ പ്രിന്റ് .നിങ്ങള്‍ക്ക് ഇഷ്ടമുള്ള സെക്യൂരിട്ടി ഉപയോഗിച്ച് ഈ ആപ്പ് സുരക്ഷിതമാക്കം.

അടുത്ത ഓപ്ഷന്‍ ക്ലൌഡ് സ്റ്റോര്‍ജ് ആണ് .ഇവിടെ രണ്ടു ഓണ്‍ലൈന്‍ സ്റൊരെജ് ആണ് തന്നിടുള്ളത്.ഗൂഗിള്‍ ഡ്രൈവ് അത് പോലെ ഡ്രോപ്പ് ബോക്സും .നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യപ്പെടുന്ന കാള്‍ റിക്കോഡ് ഫയല്‍ ഒരിക്കലും നഷ്ടമാവാതിരിക്കാന്‍ ഈ സ്റൊരെജില്‍ സൂക്ഷിക്കാന്‍ കഴിയും .ഇത്രയും സെറ്റിംഗ്സ് എല്ലാം ചെയ്തു കഴിഞ്ഞാല്‍ ആപ്പ് നമ്മള്‍ക്ക് ക്ലോസ് ചെയ്യാം ശേഷം വാട്ട്ആപ്പില്‍ കാള്‍ ചെയ്തു കഴിഞ്ഞാല്‍ താഴെ ഉള്ളത് പോലെ ആ കാള്‍ റിക്കോഡ് ചെയ്തത് നിങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിയും


ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply