
നമ്മള്‍ക്ക് ഒരു വാഹനം ഉണ്ട് എങ്കില്‍ അതിനു എന്തായാലും ഒരു ഇന്‍ഷൂറന്‍സ് പരിരക്ഷ ആവശ്യമായി വരും ,അതും അല്ലങ്കില്‍ നമ്മള്‍ക്ക് വേണ്ടി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് മറ്റു കാറ്റഗറി ഉള്ള ഇന്‍ഷൂറന്‍സ് എല്ലാം നമ്മള്‍ എടുത്തു വക്കാറുണ്ട് . അതൊക്കെ അധികവും നമ്മള്‍ എടുക്കാറു ചിലപ്പോള്‍ എജെന്റ് മാരുടെ കൈയില്‍ നിന്നും ഒക്കെ ആക്കും .
ഇന്ന് നിങ്ങളുമായി പങ്ക് വെക്കാന്‍ പോകുന്നത് ,എങനെ ആണ് വളരെ എളുപ്പം ചിലവ് വളരെ കുറവില്‍ ഓണ്‍ലൈന്‍ നിന്നും ഇന്‍ഷൂറന്‍സ് എടുക്കാം എന്നതിനെ കുറിച്ച് ആണ് .നിങ്ങളുടെ മൊബൈല്‍ ഫോണ്‍ അലെങ്കില്‍ കമ്പ്യൂട്ടര്‍ ഇവയില്‍ ഏതു ഉപയോഗിച്ചും നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പ്രീമിയം എടുക്കാന്‍ കഴിയും .

അതിനായി ആദ്യം ഈ ഒരു വെബ്‌സൈറ്റില്‍ പോയതിനു ശേഷം നിങ്ങളുടെ മെയില്‍ ഐഡി മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രെജിസ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ലോഗിന്‍ ചെയ്യാം .അതിനു ശേഷം നിങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ ഇത് പോലെ ഒരു പാട് രീതിയില്‍ ഉള്ള ഇന്‍ഷൂറന്‍സ് ഓപ്ഷന്‍സ് കാണാന്‍ കഴിയും .വേണ്ടത് സെലക്റ്റ് ചെയ്യാം

ഞാന്‍ ഇവിടെ ചെയ്യാന്‍ പോകുന്നത് ഒരു ടു വീലര്‍ ഇന്‍ഷൂറന്‍സ് ആണ് .അതിനായി അവിടെ ആ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം ശേഷം നിങ്ങള്‍ക്ക് വാഹനത്തിന്റെ നമ്പര്‍ കൊടുക്കാന്‍ ഉള്ള ഓപ്ഷന്‍ കാണാന്‍ കഴിയും .അത് എല്ലാം കൊടുക്കാം .

ശേഷം നിങ്ങള്‍ക്ക് അവിടെ ഒരുപാട് കംബനികളും അത് പോലെ അവരുടെ പ്രീമിയം തുടങ്ങിയ വിവരങ്ങള്‍ എല്ലാം കാണാം .അവിടെ നിന്നും നിങ്ങള്‍ക്ക് വേണ്ട ഏറ്റവും നല്ല ഓഫര്‍ ഉള്ള പ്രീമിയം എടുക്കാം .അതിനു ശേഷം നിങ്ങളുടെ വാഹനത്തിന്റെ ബാക്കി ഉള്ള വിവരങ്ങള്‍ എല്ലാം കൊടുത്തു പെയ്മെന്റ് ചെയ്യാം .ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഇമെയിലില്‍ അത് പോലെ നിങ്ങളുടെ വാട്സ്ആപ്പില്‍ അതിന്റെ കോപ്പി വരും .

മൊബൈല്‍ ആപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply