
നമ്മള്‍ എല്ലാവരും വീടുകളില്‍ പല തരത്തില്‍ ഉള്ള ലൈറ്റ്കള്‍ ഉപയോഗിക്കുന്നവര്‍ ആണ് .ഇന്ന് കൂട്ടുക്കാരുമായി പങ്കു വക്കുന്നത് ഒരു സ്മാര്‍ട്ട് ടൂബ് ലൈറ്റിനെ കുറിച്ച് ആണ്.പൂര്‍ണ്ണമായും മൊബൈല്‍ ഫോണില്‍ കണ്ട്രോള്‍ ചെയ്യാന്‍ കഴിയുന്ന ഈ ലൈറ്റ് നമ്മുടെ വീട്ടിലെ വൈഫൈ കണക്ഷനുമായി കണക്റ്റ് ചെയ്ത് ആണ് ഫോണിലൂടെ നമ്മള്‍ക്ക് കണ്ട്രോള്‍ ചെയ്യാന്‍ കഴിയുക .
അതിനായി അണ്ട്രോയിട്ട് / ഐഫോണിനു വേണ്ടിയും ആപ്പ് ഉണ്ട് ..ഇത് ഫോണില്‍ ഇന്സ്ടാല്‍ ചെയ്തതിനു ശേഷം ബള്‍ബ് നമ്മള്‍ക്ക് ഓണ്‍ ചെയ്ത് വക്കാം.ശേഷം ഈ ആപ്പ് ഓണ്‍ ചെയ്ത് സേര്‍ച്ച് ചെയ്ത് കഴിഞ്ഞാല്‍ ബള്‍ബ് സേര്‍ച്ച് ലിസ്റ്റില്‍ കാണാന്‍ കഴിയും .അവിടെ നിന്നും സെല്കറ്റ് ചെയ്ത് കൊടുക്കാം .ശേഷം ആപ്പില്‍ നമ്മുടെ ലൈറ്റ് പൂര്‍ണ്ണമായും കണ്ട്രോള്‍ ചെയാന്‍ കഴിയുന്ന പാനല്‍ വന്നത് കാണാന്‍ കഴിയും .
അവിടെ നിന്നും നിങ്ങള്‍ക്ക് ബള്‍ബിന്റെ കളര്‍ മാറ്റാനും വെളിച്ചം കൂട്ടാനും കുറയ്ക്കാനും ബള്‍ബ് ഓഫ് ചെയ്യാനും ഓണ്‍ ചെയ്യാനും കഴിയും.
ഇനി ഇതില്‍ നമ്മളുടെ മൂഡ് അനുസരിച്ച് ഒരു പ്രത്യക സമയത്ത് ഇഷ്ടമുള്ള കളര്‍ ആക്കാന്‍ ഉള്ള സെറ്റിംഗ്സ് എല്ലാം ഇതില്‍ ഉണ്ട് .അത് പോലെ തന്നെ ബള്‍ബ് ഓണ്‍ ആക്കാനും ഓഫ് ആക്കാനും ഉള്ള ടൈം എല്ലാം ഇതില്‍ സെറ്റ് ചെയ്ത് വക്കാം.ആ സമയം വരുമ്പോള്‍ നമ്മളുടെ സെട്ടിങ്ങിനു അനുസരിച്ച് ബള്‍ബ് വര്‍ക്ക് ചെയുന്നതാണ് .
ബള്‍ബ് വാങ്ങാന്‍ വാങ്ങാന്‍ താഴെ ക്ലിക്ക് ചെയ്യുക

ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply