
നമ്മള്‍ എല്ലാവരും ഉപയോഗിക്കുന്ന ഒരു ആപ്പ് ആണ് ട്രൂ കാളര്‍ .അറിയാത്ത ഒരു നമ്പരില്‍ നിന്നും കാല്‍ വന്നാല്‍ അത് ആരുടെ നമ്പര്‍ ആണ് എന്നുള്ള കാര്യങ്ങള്‍ സേര്‍ച്ച് ചെയ്ത് കണ്ടു പിടിക്കാന്‍ കഴിയുന്ന ഒരു ആപ്പ് ..പക്ഷെ ഈ ഒരു പല സമയത്തും ഒരു പൊല്ലാപ്പ് ആയി മാറാറുണ്ട് …പല ആളുകളുടെ നമ്പരുകളും ഒരു പക്ഷെ ട്രൂ കാളരില്‍ കാണിക്കുക മറ്റു പല പേരുകളില്‍ തന്നേ ആയിരിക്കും .

അങ്ങനെ കാണിക്കുന്ന സമയത്ത് ഒരു പക്ഷേ പല തരത്തില്‍ ഉള്ള ബുദ്ധിമുട്ട് അത് കൊണ്ട് ഉണ്ടാക്കാറുണ്ട് …. ഇപ്പോള്‍ നിങ്ങളുടെ നമ്പര്‍ തന്നെ വേറെ ഒരു പേരില്‍ സേവ് ചെയ്‌താല്‍ ആരേലും , നിങ്ങളുടെ നമ്പര്‍ സേര്‍ച്ച് ചെയ്തു കഴിഞ്ഞാല്‍ ആ പേരില്‍ കാണുമ്പോള്‍ അത് ഒരു കുഴപ്പം തന്നെ ആണ് …
ഇന്ന് നിങ്ങളുമായി പങ്ക് വെക്കുന്നത് .എങ്ങനെ അത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ എങ്ങനെ ട്രൂ കാളര്‍ ആപ്പില്‍ നിന്നും ഒഴിവാക്കാം ,അത് പോലെ നിങ്ങളുടെ വിവരങ്ങള്‍ തന്നെ കൊടുക്കാനും അലെങ്കില്‍ നിങ്ങളുടെ ഫോണ്‍ നമ്പറിനെ കുറിച്ച് ഉള്ള വിവരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും എന്തൊക്കെ ചെയ്യാം എന്നതിനെ കുറിച്ച് ആണ് .

ഇതിനായി രണ്ടു ഓപ്ഷന്‍ ആണ് ഇപ്പോള്‍ ഉള്ളത് . ഒന്നാമത്തെ ഓപ്ഷനെ കുറിച്ച് പറയാം ആദ്യം . നിങ്ങള്‍ക്ക് ട്രൂ കാളര്‍ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈല്‍ വെരിഫിക്കേഷന്‍ ചെയ്യാന്‍ കഴിയും .അതിനായി ആപ്പ് ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്തു .നിങ്ങള്‍ക്ക് വേണ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ രെസ്ജിസ്ടര്‍ ചെയ്ടാം .

അത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അവിടെ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യാന്‍ മൂന്ന് ഓപ്ഷന്‍ കാണാന്‍ കഴിയും . നിങ്ങളുടെ ഗൂഗിള്‍ ഐഡി ഉപയോഗിച്ച് , ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് ,അത് പോലെ നിങ്ങള്‍ക്ക് മാനുല്‍ ആയി പേരും ഫോട്ടോയും ഇമെയില്‍ ഐഡിയും ഉപയോഗിച്ച് വെരിഫികേഷന്‍ ചെയ്യാന്‍ കഴിയും ..

ഇനി രണ്ടാമത്തെ ഓപ്ഷന്‍ ആപ്പ് ഇന്സ്യ്ടാല്‍ ചെയാതെ തന്നെ ,ട്രൂ കാളര്‍ വെബ്സൈറ്റ് എടുത്തു അവിടെ പോയി നമ്മളുടെ നമ്പര്‍ അവരുടെ ഡാറ്റ ബേസില്‍ നിന്നും തന്നെ റിമൂവ് ചെയ്യാന്‍ ഉള്ള രീതി ആണ് .അത് എങ്ങനെ ചെയ്യാം എന്ന് നോക്കാം .

അതിനായി ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു വെബ്സൈറ്റ് ഓപ്പന്‍ ചെയ്യാം …ശേഷം നിങ്ങള്‍ക്ക് റിമൂവ് ചെയേണ്ട നമ്പര്‍ അവിടെ എന്റര്‍ ചെയ്തു കൊടുക്കാം .ഒരു ദിവസത്തിനു ഉള്ളില്‍ ട്രൂ കാളര്‍ ഡാറ്റ ബേസില്‍ നിന്നും അവര്‍ നമ്മളുടെ നമ്പര്‍ റിമൂവ് ചെയും .


ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply