
നമ്മളുടെ സ്മാര്‍ട്ട് ഫോണില്‍ നിന്നും നഷ്ടമായ എന്ത് ഫയലുകളും എങ്ങനെ ആണ് തിരിച്ചു എടുക്കാം എന്ന് നോക്കാം . അതിനായി നമ്മള്‍ക് ഒരു കമ്പ്യൂട്ടര്‍ അത് പോലെ ഒരു സോഫ്റ്റ്‌വെയര്‍ എന്നിവ ആവശ്യമാണ് . അതിനു ശേഷം നിങ്ങള്‍ക്ക് ഫോണിലെ ഡെവലപ്പര്‍ മോഡ് ഓണ്‍ ചെയ്യണം , അതിനായി ഫോണിന്റെ സെറ്റിംഗ്സ് എടുത്ത് എബൌട്ട് എന്നാ ഓപ്ഷന്‍ എടുത്താല്‍ ബില്‍ഡ് നമ്പര്‍ എന്ന് കാണാന്‍ കഴിയും , അവിടെ 5 തവണ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ ഡെവലപ്പര്‍ മോഡ് ഓണ്‍ ആകുന്നതാണ്.

ശേഷം കമ്പ്യൂട്ടറില്‍ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്തു കഴിഞ്ഞാല്‍ മുകളില്‍ ഉള്ളത് പോലെ കാണാന്‍ കഴിയും , അവിടെ നിങ്ങള്‍ക്ക് ആദ്യത്തെ റികവരി എന്നുള്ള ഓപ്ഷന്‍ കാണാന്‍ കഴിയും അവിടെ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എങ്ങനെ ആണ് ഈ സോഫ്റ്റ്‌വെയര്‍ ഫോണുമായി കണക്റ്റ് ചെയ്ണ്ടത് എന്നുള്ള കാര്യം സെലക്റ്റ് ചെയ്യാം ,രണ്ട് ഓപ്ഷന്‍ ആണ് ഉള്ളത് ഒന്ന് വൈഫൈ രണ്ടാമത്തെ ഡാറ്റ കേബിള്‍ വഴിയും .. ഇഷ്ടമുള്ള ഓപ്ഷന്‍ ഉപയോഗിക്കാം…





ഹായ് സുഖമാണോ ? എന്നെ നിങ്ങള്‍ക്ക് കീരുസ് എന്ന് വിളിക്കാം ,കുറച്ചു വര്‍ഷങ്ങള്‍ ആയി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ കുഞ്ഞു ഐഡിയകളുമായി സജീവമായി ഉണ്ട് .എനിക്ക് അറിയാവുന്ന ടെക്ക് വിവരങ്ങള്‍ വീഡിയോ ആയി ഞാന്‍ നവമാധ്യമങ്ങളില്‍പോസ്റ്റ് ചെയുന്നു ,അത് പോലെ തന്നെ ടെക്ക് വിവരങ്ങള്‍ ആപ്പുകള്‍ എല്ലാം ഇതില്‍ നിന്നും നിങ്ങള്‍ക്ക് തിരഞ്ഞു എടുക്കാന്‍ കഴിയും.
Leave a Reply